റിലീസ് ദിവസം തന്നെ വീട്ടിലിരുന്ന് സിനിമയുടെ ഫസ്റ്റ് ഷോ കാണാനുള്ള ഫീച്ചറുമായി ‘ജിയോ’

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

‘First day first show’ എന്ന ഏറ്റവും ആകര്‍ഷണീയമായ ഫീച്ചറുമായി ലോകത്തിലെ തന്നെ ഏറ്റവും വലിയ മൊബൈൽ സേവന ദാതാക്കളായ ജിയോ. റിലീസ് ദിവസം തന്നെ വീട്ടിലിരുന്ന് സിനിമയുടെ ഫസ്റ്റ് ഷോ കാണാനുള്ള സംവിധാനമാണ് ‘First day first show’.

എന്നാല്‍, ഈ സംവിധാനം എല്ലാ പ്ലാനുകള്‍ക്കൊപ്പവും ലഭ്യമാക്കിയിട്ടില്ല. പ്ലാനുകളുടെ കൂട്ടത്തില്‍ ഏറ്റവും വില കുറവുള്ള പ്ലാനാണ് ജിയോയുടെ ഡയമണ്ട് പ്ലാന്‍. 2,499 രൂപയാണ് ഈ പ്ലാനിന്‍റെ നിരക്ക്.

സൗജന്യ വോയ്സ് കോളുകള്‍, ടിവി വീഡിയോ കോളിംഗ്, സീറോ-ലേറ്റന്‍സി ഗെയിമിംഗ്, കണ്ടന്റ് ഷെയറിങ് എന്നിവയും കമ്ബനി വാഗ്ദാനം ചെയ്യുന്നു.

വായിക്കുക:  ക്ഷേത്ര ദർശനത്തിനായി കേരളത്തിൽ എത്തിയ മുഖ്യമന്ത്രിക്ക് നേരെ വിവിധ ഇടങ്ങളിൽ പ്രതിഷേധം.

ഉയര്‍ന്ന ഡാറ്റാ ട്രാന്‍സ്ഫര്‍ വേഗതയും ആവശ്യത്തിന് ഡൗണ്‍ലോഡ്, അപ്ലോഡ് ലിമിറ്റും ആഗ്രഹിക്കുന്നവര്‍ക്ക് ജിയോ ഫൈബറില്‍ നിന്നുള്ള 3,999 രൂപയുടെ പ്ലാറ്റിനം പ്ലാനും 8,499 രൂപയുടെ ടൈറ്റാനിയം പ്ലാനും തിരഞ്ഞെടുക്കാവുന്നതാണ്.

മാസം 699 രൂപ മുതല്‍ 8,499 രൂപ വരെയുള്ള മികച്ച ജിയോ ഫൈബര്‍ പ്ലാനുകള്‍ കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. കൂടാതെ, ഉപഭോക്താക്കൾക്ക് 300 ശതമാനം അധികം ആനുകൂല്യങ്ങളാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്.

കുറഞ്ഞ നിരക്കിൽ ഏറ്റവും മികവാർന്ന സേവനം ഒരുക്കുകയാണ് ജിയോയുടെ ലക്ഷ്യമെന്ന് കമ്പനി വ്യക്തമാക്കി. പുതിയ പ്ലാനുകൾ ഡിസംബർ ആറ് മുതൽ നിലവിൽ വരും.

വായിക്കുക:  നഗരത്തിൽ വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം മൊബൈൽ ആപ്പിലൂടെ കണ്ടെത്താം!!

ദിവസേന 1.5 ജിബി ലഭിക്കുന്ന പ്ലാനുകൾ ഇവ- ഒരു മാസം- 199 രൂപ- ജിയോയിലേക്ക് പരിധിയില്ലാത്ത കോളുകൾ- മറ്റു മൊബൈലുകളിലേക്ക് 1000 മിനിറ്റ്.

രണ്ടുമാസം- 399 രൂപ- ജിയോയിലേക്ക് പരിധിയില്ലാത്ത കോളുകൾ- മറ്റു മൊബൈലുകളിലേക്ക് 2000 മിനിറ്റ്.

മൂന്നു മാസം- 555 രൂപ- ജിയോയിലേക്ക് പരിധിയില്ലാത്ത കോളുകൾ- മറ്റു മൊബൈലുകളിലേക്ക് 3000 മിനിറ്റ്.

ഒരു വർഷം- 2199 രൂപ- ജിയോയിലേക്ക് പരിധിയില്ലാത്ത കോളുകൾ- മറ്റു മൊബൈലുകളിലേക്ക് 12,000 മിനിറ്റ്.

Loading...

Related posts