ടാക്‌സികളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് സിറ്റി പോലീസ് കമ്മീഷണർ

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു: സ്ത്രീ സുരക്ഷ ഉറപ്പ് വരുത്താന്‍ ടാക്‌സികളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് സിറ്റി പോലീസ് കമ്മീഷണർ. ഓരോ ദിവസവും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടിക്കൊണ്ടിരിക്കുകയാണ് അതിനാല്‍ ടാക്‌സികളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഗതാഗത വകുപ്പിന് സിറ്റി പൊലീസ്  കമ്മീഷണര്‍ ഭാസ്‌കര്‍ റാവുവാണ്  കത്തയച്ചത്.

വായിക്കുക:  റെയിൽവേ സ്റ്റേഷനുകളിലെത്തുന്ന യാത്രക്കാരെ അടിമുടി നിരീക്ഷിക്കാനുള്ള സംവിധാനമൊരുങ്ങുന്നു!!

സ്വകാര്യ ടാക്‌സികളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ ഈ പുതിയ നീക്കം. സിസിടിവി ക്യാമറകള്‍ക്ക് പുറമേ എമര്‍ജന്‍സി ബട്ടണ്‍, ക്യൂ ആര്‍ കോഡുകള്‍, ജിപിഎസ് എന്നിവ യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ ദൃശ്യമാവുന്ന തരത്തില്‍ സ്ഥാപിക്കണമെന്ന് കത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് കമ്മീഷണര്‍ പറഞ്ഞു.

Loading...

Related posts