ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കാൻ സഹായിച്ച ബെംഗളൂരു മലയാളികളെ പുറം കാലുകൊണ്ട് തട്ടിയകറ്റി കേരള.ആർ.ടി.സി;തെക്കൻ കേരളത്തിലേക്ക് ചരിത്രത്തിലാദ്യമായി 20ൽ അധികം സ്പെഷൽ സർവ്വീസുകൾ പ്രഖ്യാപിച്ച് കർണാടക ആർ.ടി.സി ബെംഗളൂരു മലയാളികൾക്കൊപ്പം.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : സ്വകാര്യ ബസുകളിൽ നിന്നും അരക്ഷിതാവസ്ഥ ഉണ്ടായപ്പോൾ ബെംഗളൂരു മലയാളികൾ എല്ലാം കൂടുതൽ ആയ ആശ്രയിച്ചത് കർണാടക – കേരള ആർടിസികളെ ആയിരുന്നു. അവരുടെ വരുമാനത്തിലും വർദ്ധനവ് ഉണ്ടായി എന്നാൽ ക്രിസ്തുമസിനോടനുബന്ധിച്ച് ബെംഗളൂരു മലയാളികൾ നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോൾ ഉള്ള വാടക എസി ബസുകൾ പോലും ഓടിക്കാതെ ഇരിക്കുകയാണ് കേരള ആർ ടി സി.

കേരള ആർടിസി വാടക എസി ബസുകൾ പിൻവലിച്ചതു മുതലെടുത്ത് ക്രിസ്മസിനു തെക്കൻ കേരളത്തിലേക്ക് ചരിത്രത്തിലാദ്യമായി ഇരുപതിലേറെ സ്പെഷൽ ബസുകൾ ആണ് കർണാടക ആർടിസി അനുവദിച്ചത്.

കോട്ടയം(4), ശബരിമല(പമ്പ)-2, എറണാകുളം(9), തൃശൂർ(6), പാലക്കാട്(2) എന്നിവിടങ്ങളിലേക്ക് 23 സ്പെഷൽ ബസുകളാണ് 20നു ബെംഗളൂരുവിൽ നിന്നുള്ളത്.

കേരള ആർടിസി ഈ ദിവസങ്ങളിലെ  സ്പെഷൽ സർവീസുകളുടെ കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല.

ഈ ആഴ്ച അവസാനത്തോടെ മാത്രമേ ഇതിൽ തീരുമാനമാകൂ.  അടുത്തയാഴ്ചയോടെ കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിലേക്ക് കുറഞ്ഞത് 20 സ്പെഷൽ ഉണ്ടാകുമെന്നു കർണാടക ആർടിസി ഉറപ്പു നൽകുന്നു.

പതിവു സർവീസുകൾ ഉൾപ്പെടെ കർണാടകയുടെ നൂറോളം സർവീസുകളെ എങ്ങനെ  നേരിടുമെന്നു പോലും കേരള ആർടിസി അധികൃതർക്കു ധാരണയില്ല.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: