വിദേശ തൊഴിലന്വേഷകർക്ക് നോർക്കയുടെ മാർഗ്ഗ നിർദ്ദേശക ശിൽപ്പശാല.

Loading...

ബെംഗളൂരു:വിദേശ തൊഴിലന്വേഷകർക്ക് സുരക്ഷിതവും നിയമപരവും ക്രമപ്രകാരം ഉള്ളതുമായ കുടിയേറ്റം  സാധ്യമാക്കുന്നതിലേക്കായി നോർക്ക റൂട്സ് മുഖേന നടപ്പിലാക്കിവരുന്ന   മാർഗ്ഗ  നിർദ്ദേശക പരിശീലന പരിപാടി ഡിസംബർ  7ന്  രാവിലെ പത്തു മുതൽ വൈകിട്ട്  നാലു വരെ ബെംഗളൂരു  കാർമേലറാമിലെ കൃപാനിധി കോളേജിൽ വച്ചു നടത്തുന്നതാണ് .

വിദേശ തൊഴിൽ മേഖലയിലുള്ള പുതിയ നിയമങ്ങൾ ,നിലവിലുള്ള എമിഗ്രേഷൻ സമ്പ്രദായങ്ങൾ,റിക്രൂട്ട്മെന്റ് പ്രക്രിയ തുടങ്ങിയവ പരിശീലനത്തിന്റെ ഭാഗമായിരിക്കും.

വായിക്കുക:  "നാസക്ക് പോലും ആവശ്യമായ"റൈസ് പുള്ളറിന്റെ പേരിൽ തട്ടിപ്പ്;വ്യവസായിക്ക് നഷ്ടപ്പെട്ടത് 3.5 കോടി രൂപ!

തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന സെന്റർ ഫോർ മാനേജ്മെന്റുമായി  സഹകരിച്ചാണ് പരിശീലന പരിപാടി നടത്തുന്നത് എന്ന് നോർക്ക റൂട്സ് ഓഫീസർ റീസ രഞ്ജിത് അറിയിച്ചു.

Loading...

Related posts