നഗരത്തിൽ ഡേറ്റിംഗ് ആപ്പ് ഉപയോഗിച്ച 39 കാരന് നഷ്ടപ്പെട്ടത്!!

Loading...

ബെംഗളൂരു: നഗരത്തിലെ വെങ്കട്ടപുര സ്വദേശിയായ യുവാവിന് ഡേറ്റിംഗ് ആപ്പ് ഉപയോഗിച്ചതിലൂടെ നഷ്‌ടമായത് 41,000 രൂപ!!

മനീഷ അഗര്‍വാള്‍ എന്നു സ്വയം പരിചയപ്പെടുത്തിയ യുവതിയുമായി അടുത്ത 39 കാരനായ യുവാവിന് പിന്നീട് യുവതി നിരന്തരം നഗ്‌നനായി വീഡിയോ കാള്‍ ചെയ്യുന്നതിനു പ്രേരിപ്പിക്കുകയായിരുന്നു.

കാള്‍ റെക്കോര്‍ഡ് ചെയ്ത യുവതി ദൃശ്യങ്ങള്‍ യു ട്യൂബ് , ടിക് ടോക് , വാട്‌സ് ആപ് ,ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ അപ്ലോഡ് ചെയ്യുമെന്നു ഭീഷണിപ്പെടുത്തി. പണം നല്‍കിയാല്‍ ഇവ ഡിലീറ്റ് ചെയ്യുമെന്നറിയിച്ചു.

വായിക്കുക:  സീറ്റുകളുടെ എണ്ണത്തിൽ കോൺഗ്രസിന് മേൽക്കൈ;മംഗളൂരു സിറ്റി കോർപറേഷൻ കോൺഗ്രസിൽ നിന്ന് പിടിച്ചെടുത്ത് ബി.ജെ.പി;ദാവനഗെരെയും കോൺഗ്രസിന് നഷ്ടമായി;സി.പി.എമ്മിന് ഒരു സീറ്റ്.

ഭീഷണിക്ക് വഴങ്ങിയ യുവാവ് പല തവണകളായി രണ്ടു മൊബൈല്‍ നമ്പറുകളിലേക്ക് 41,000 രൂപ ഇ-വാലറ്റ് വഴി അയച്ചു. എന്നാല്‍ വീണ്ടും പണമാവശ്യപ്പെട്ടപ്പോള്‍ ഇയാൾ പോലീസില്‍ പരാതി നല്‍കി.

യുവതിയെ നേരിട്ട് കണ്ടിട്ടില്ലെന്നും ഓണ്‍ലൈന്‍ വഴിയാണ് ആശയവിനിമയം നടത്തിയതെന്നും ഇയാള്‍ മഡിവാള പോലീസ് സ്റ്റേഷനിൽ നല്‍കിയ പരാതിയില്‍ പറയുന്നു.

ഡേറ്റിങ് അപ്ലിക്കേഷനുകളില്‍ പലരും വ്യാജ അക്കൗണ്ടുകള്‍ വഴിയാണ് ആശയവിനിമയം നടത്തുന്നതെന്നതിനാല്‍ അവ അടിസ്ഥാനമാക്കി അന്വേഷണം നടത്തുകയെന്നത് പ്രാവര്‍ത്തികമല്ലെന്ന് ഒരു സീനിയര്‍ പോലീസ് ഓഫീസര്‍ പറയുന്നു.

വായിക്കുക:  യെദ്യൂരപ്പയുടെ വിവാദ വീഡിയോ; കർണാടകസർക്കാരിനെ പിരിച്ചുവിടണമെന്ന് കോൺഗ്രസ്

കൂടാതെ പണമിടപാട് നടത്തിയ രണ്ടു നമ്പറുകളുടെ ലൊക്കേഷനുകള്‍ രണ്ട് സംസ്ഥാനങ്ങളിലാണെന്നും പോലീസ് വ്യക്തമാക്കുന്നു. ഇ വാലെറ്റ് വഴി നടത്തിയ ഓണ്‍ ലൈന്‍ ഇടപാടുകളെ ആശ്രയിച്ച് യുവതിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.

Loading...

Related posts