800 രൂപയുടെ വസ്ത്രം വാങ്ങിയ യുവതിക്ക് നഷ്ടപ്പെട്ടത് 76,000 രൂപ!!

Loading...

ബെംഗളൂരു: കഴിഞ്ഞദിവസം കൊണനകുണ്ഡെ പോലീസ് സ്റ്റേഷൻ പരിധിയിൽ 800 രൂപയുടെ വസ്ത്രം വാങ്ങിയ യുവതിക്ക് നഷ്ടപ്പെട്ടത് 76,000 രൂപയോളം. സൈബർ ക്രൈം വിഭാഗത്തിൽ സമാനമായ ഒട്ടേറെ പരാതികൾ ഇതുവരെ ലഭിച്ചിട്ടുണ്ട്.

വാട്സാപ്പ് ഗ്രൂപ്പിലൂടെ ലഭിച്ച ലിങ്ക് ക്ലിക്ക്‌ ചെയ്താണ് യുവതി ഒൺലൈൻ ഷോപ്പിങ് സൈറ്റിലെത്തിയത്. 60 ശതമാനത്തിലേറെ വിലക്കുറവ് ലഭിക്കുമെന്നായിരുന്നു ഈ ലിങ്കിനൊപ്പമുണ്ടായിരുന്ന വാഗ്‌ദാനം.

വായിക്കുക:  എം.എല്‍.എ ഹണിട്രാപ്പില്‍ കുടുങ്ങിയ സംഭവത്തിൽ എട്ടുപേർ അറസ്റ്റിൽ!!

ഇത്തരമൊരു ഷോപ്പിങ് സൈറ്റ് ഇതിനുമുമ്പ് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെങ്കിലും വിലക്കുറവ് ലഭിക്കുമെന്നതിനാൽ യുവതി വസ്ത്രംവാങ്ങി. 800 രൂപ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് അടച്ചെങ്കിലും രണ്ടുദിവസത്തിനുള്ളിൽ അക്കൗണ്ടിലുണ്ടായിരുന്ന 76,000 രൂപ നഷ്ടപ്പെട്ടു.

ഡെബിറ്റ് കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തിയാണ് കബളിപ്പിക്കൽ നടത്തിയതെന്നാണ് സൂചന.

Loading...

Related posts