മോഷണം ഭയന്ന് ഉറക്കമില്ലാതെ ഉള്ളിക്ക് കാവലിരുന്ന് സംസ്ഥാനത്തെ കർഷകർ!!

Loading...

ബെംഗളൂരു: മോഷണം ഭയന്ന് ഉറക്കമില്ലാതെ ഉള്ളിക്ക് കാവലിരുന്ന് സംസ്ഥാനത്തെ കർഷകർ!! ഉള്ളിക്ക് പൊന്നുംവിലയായതോടെ മോഷ്ടാക്കളുടെ ശല്യം വർധിച്ചതായി പരാതി.

വടക്കൻ കർണാടകത്തിലെ ഗദക്, റായ്ച്ചൂർ, ധാർവാഡ് എന്നിവിടങ്ങളിലെ കർഷകരാണ് പരാതിയുന്നയിച്ചത്. പലയിടങ്ങളിലും ഉള്ളിക്ക് കർഷകർ കാവലിരിക്കുകയാണ്. ഉള്ളിപ്പാടങ്ങളിൽനിന്ന് ഉള്ളി മോഷണംപോയതോടെ കള്ളന്മാരെ പിടിക്കാൻ കർഷകർ രാത്രിയിലും കാവലിരിക്കാൻ തുടങ്ങി. സവാളവില 100 രൂപയ്ക്കു മുകളിലെത്തിയതോടെയാണ് മോഷണവും തുടങ്ങിയത്.

വായിക്കുക:  14 മുതൽ 17 വരെ മെട്രോ മുടങ്ങും!

സംസ്ഥാനത്ത് കൂടുതൽ ഉള്ളി ഉത്പാദിപ്പിക്കുന്നത് വടക്കൻ കർണാടകത്തിലെ ധാർവാഡ്, ഗദഗ്, ഹാവേരി, ചിത്രദുർഗ, ബാഗൽകോട്ട്, ദാവൻഗരെ എന്നിവിടങ്ങളിലാണ്. ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലേക്ക് ഉള്ളി എത്തിക്കുന്നത് ഇവിടെനിന്നാണ്. രാജ്യത്തെ മൊത്തം ഉള്ളിയുത്പാദനത്തിന്റെ 13 ശതമാനവും കർണാടകത്തിലാണ്.

2017-18 വർഷം 2,577 ടൺ ഉള്ളിയാണ് സംസ്ഥാനത്ത് ഉത്പാദിപ്പിച്ചത്. വടക്കൻ കർണാടകത്തിലും മഹാരാഷ്ട്രയിലും കഴിഞ്ഞ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലുണ്ടായ കനത്തമഴയിൽ വിളനശിച്ചതാണ് ഉള്ളിവില വർധനയ്ക്കിടയാക്കിയത്.

വായിക്കുക:  കോൺഗ്രസ്-ജെ.ഡി.എസ്. വിമതർ നൽകിയ ഹർജി വിധിപറയാനായി സുപ്രീംകോടതി മാറ്റി

ഇപ്പോൾ വിൽപ്പനയ്ക്കെത്തുന്ന സവാള മിക്കവാറും കുറഞ്ഞ നിലവാരമുള്ളതാണെന്ന് വ്യാപാരികൾ പറഞ്ഞു.

Loading...

Related posts