ബഹുജന പങ്കാളിത്തത്തോടെ ശ്രദ്ധേയമായി ഹോപ്പ് റീഹാബ് ട്രസ്റ്റിന്റെ മെഡിക്കൽ ക്യാമ്പ്.

Loading...

ബെംഗളൂരു:വിദ്യാഭ്യാസ രംഗത്ത് സാമൂഹിക സേവനങ്ങൾ കൂടെ ഉള്കൊള്ളിക്കണമെന്ന ലക്ഷ്യത്തോടെ

ആർ.ജി.യു.എച്ച് .എസ്.ബി.ടി.പി.കോൺഗ്രസ് (രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് ആന്റ്  ഫിസിയോ തെറാപ്പി )കമ്മിറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന ഹോപ്പ് റീഹാബ് ട്രസ്റ്റ് വർത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ഗ്രൗണ്ടിൽ വെച്ച് നിരവധി സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ ശ്രീമതി. പുഷ്പ മഞ്ജുനാഥ് നിർവഹിച്ചു.

വായിക്കുക:  കോഗ്നിസെന്റിന് പിന്നാലെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഇൻഫോസിസും.

സാമൂഹിക സാമ്പത്തികപരമായി പിന്നോക്കം നിൽക്കുന്നവരും അല്ലാത്തവരുമായ ഒരു ബഹുജന സാന്നിദ്ധ്യം പരിപാടിയിൽ ആദ്യന്തം ഉണ്ടായിരുന്നു.

ആർ.ജി.യു.എച്ച് .എസ്.ബി.ടി.പി.കോൺഗ്രസ് (രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് ആന്റ്  ഫിസിയോ തെറാപ്പി ) ഹോപ്പ് റീഹാബ് ട്രസ്റ്റ് എന്നീ കൂട്ടായ്മകളുടെ ഔദ്യോഗിക ഉദ്‌ഘാടനം ആർ.ജി.യു.എച്ച് .എസ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഡോ.ശ്രീധർ നിർവഹിച്ചു.

കർണാടകക്ക് ആരോഗ്യ രംഗത്ത് ഊർജ്ജം നൽകുന്ന നിരവധി പ്രവർത്തനങ്ങൾക്ക് തുടർന്നും നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ ആയ ബിബിൻ ലോറൻസ് (പ്രസിഡന്റ്),മുഹമ്മദ് നവാസ് കെ.വി (പ്രസിഡന്റ്),തൻവീർ എന്നിവർ അറിയിച്ചു

Loading...

Related posts