മന്ത്രിയാകുന്നതിന് മുമ്പ് സോമണ്ണ തുണികൾ മോഷ്ടിച്ചിരുന്നെന്ന് കുമാരസ്വാമി!!

Loading...

ബെംഗളൂരു: മന്ത്രിയാകുന്നതിന് മുമ്പ് സോമണ്ണ ജനത ബസാറിൽനിന്ന് പതിവായി തുണികൾ മോഷ്ടിക്കുമായിരുന്നുവെന്നും സോമണ്ണയുടെ പശ്ചാത്തലം എല്ലാവർക്കും അറിയാമെന്നും കുമാരസ്വാമി.

മഹാലക്ഷ്മി ലേഔട്ടിൽ തിരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കവേ ആണ് കുമാരസ്വാമി ആരോപണമുന്നയിച്ചത്. സ്ഥാനമാനങ്ങൾ ലഭിക്കാൻവേണ്ടി നേതാക്കളുടെ കാലുകളിൽ വീഴുന്നതിൽ പ്രശസ്തനാണ് സോമണ്ണയെന്നും കുമാരസ്വാമി പറഞ്ഞു.

വായിക്കുക:  ഈ നഗരത്തെ ഇനി സ്ത്രീകൾ ഭയപ്പെടേണ്ടതില്ല;സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ 16000 സി.സി.ടി.വി ക്യാമറകൾ ! 667 കോടി രൂപ ചെലവ് വരുന്ന പദ്ധതിക്ക് അനുമതി.

അതേസമയം, ആരോപണം നിഷേധിച്ച് സോമണ്ണ രംഗത്തെത്തി. കുമാരസ്വാമി ആരോപണം തെളിയിക്കുകയാണെങ്കിൽ മരിക്കാൻ തയ്യാറാണെന്നും ഒരു തുണിക്കടയിലും ജോലി ചെയ്തിട്ടില്ലെന്നും സോമണ്ണ പറഞ്ഞു.

സത്യത്തോട് അകന്നുനിൽക്കുന്ന ഇത്തരം പ്രസ്താവനകൾ കുമാരസ്വാമി നടത്തരുതെന്നും സോമണ്ണ ആവശ്യപ്പെട്ടു.

Loading...

Related posts