പൊതു സ്ഥലത്തെ പുകവലി ചോദ്യം ചെയ്തതിന് ഹെഡ് കോൺസ്റ്റബിളിനെ കുത്തിപ്പരിക്കേൽപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു: പൊതുസ്ഥലത്ത് പുകവലിച്ചത് ചോദ്യംചെയ്ത പോലീസുകാരനെ ഒരുസംഘമാളുകൾ കുത്തിപ്പരിക്കേൽപ്പിച്ചു.

ഗുരുതരമായി പരിക്കേറ്റ ഹെഡ് കോൺസ്റ്റബിൾ നാഗരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പൊതുസ്ഥലത്ത് പുകവലിച്ചുകൊണ്ടിരുന്ന ഒരുസംഘമാളുകളുടെ അടുത്തെത്തി നാഗരാജ് ചോദ്യംചെയ്തപ്പോൾ സംഘത്തിലൊരാൾ പെട്ടെന്ന് കത്തിയെടുത്ത് കുത്തുകയായിരുന്നു. തുടർന്ന് നാഗരാജിനെ തള്ളിയിട്ടശേഷം അക്രമികൾ ഓടിരക്ഷപ്പെട്ടു.

വായിക്കുക:  പൗരത്വ ഭേദഗതി നിയമം; കേരളത്തിലും പ്രതിഷേധം ശക്തമാകുന്നു!!

അജ്ഞാതർ പൊതുസ്ഥലത്ത് പുകവലിക്കുകയും മറ്റുശല്യങ്ങൾ ചെയ്യുന്നതായും പ്രദേശവാസികൾ പരാതിപ്പെട്ടതിനെ തുടർന്ന് ചോദ്യംചെയ്യാനെത്തിയതായിരുന്നു നാഗരാജും മറ്റൊരു പോലീസും.

അക്രമികൾക്കായി തിരച്ചിൽ നടത്തിവരികയാണെന്ന് നോർത്ത് ബെംഗളൂരു ഡി.സി.പി. എൻ. ശശികുമാർ പറഞ്ഞു.

Loading...

Related posts