ബി.എം.ടി.സി റീലോഡഡ് വരുന്നു…. ഇത്തവണയെങ്കിലും കൃത്യമായി പ്രവർത്തിക്കും എന്ന പ്രതീക്ഷയിൽ ഉപയോക്താക്കൾ..

Loading...

ബെംഗളൂരു: സ്ത്രീകൾക്ക് അവശ്യഘട്ടങ്ങളിൽ അലാം മുഴക്കാൻ കഴിയുന്നത് ഉൾപ്പെടെ ഒട്ടേറെ പുതിയ സംവിധാനങ്ങൾ ഉൾപ്പെടുത്തി ബിഎംടിസി മൊബൈല് പരിഷ്കരിക്കുന്നു.

ബസ് എത്തുന്ന ഏകദേശ സമയം ലഭ്യമാകുന്ന മൈ ബിഎം ടി സി  വർഷങ്ങൾക്കു മുൻപ് ഇറക്കിയിരുന്നെങ്കിലും ആദ്യഘട്ടത്തിൽ കൃത്യമായി പ്രവർത്തിച്ചിരുന്ന ആപ്പ് പിന്നീട് പിന്നോട്ട് പോയി.

ഇതിൽ ബസ് സർവീസുകളും ആയി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാക്കിയിരുന്നില്ല.

വളരെ പ്രതീക്ഷയോടെ ഇറക്കിയ ആപ്പിന് ഇതേ തുടർന്ന് വേണ്ടത്ര ജനപ്രീതി ലഭിച്ചതുമില്ല .

ഈ സാഹചര്യത്തിലാണ് 11 പുതിയ സംവിധാനങ്ങൾ കൂടി ഉൾപ്പെടുത്തി പരിഷ്കരിക്കാൻ തീരുമാനിച്ചത് .

വായിക്കുക:  നഗരത്തിലെ മലയാളി സംരംഭകരായ ഹരിമേനോനും ബൈജു രവീന്ദ്രനും പുരസ്കാരം

പരിഷ്കരിച്ച ആപ്പ് കഴിഞ്ഞമാസം ഇറക്കാൻ ആയിരുന്നു പദ്ധതി എങ്കിലും സാങ്കേതിക തടസ്സം നേരിട്ടതിനാൽ ഇത് പരിഹരിച്ച് ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ഇറക്കുമെന്ന് അധികൃതർ പറയുന്നു.

ബസിന്റെ തൽസമയ വിവരം വിവരം ലഭ്യമാക്കുന്ന ആപ്പ് ഇറക്കിയ 15 വയസ്സുകാരൻ നിഹാർ താക്കറിന്റെ മേൽനോട്ടത്തിലാണ് മൈ ബിഎം ടി സി പരിഷ്കരിക്കുന്നത്.

വനിതകൾക്കായി എസ് ഒ എസ് ബട്ടൺ. ബി എം ടി സി ബസുകൾ വാടകയ്ക്ക് ബുക്ക് ചെയ്യാം.

വായിക്കുക:  ബസുകൾ വാടകയ്ക്കെടുത്ത് സർവീസ് നടത്തുന്നത് കേരള ആർ.ടി.സി. നിർത്തുന്നു

ബസ് പാസ്ഓൺലൈൻ ആയി എടുക്കാം.

നഗരത്തിലെ ഏതു സ്ഥലത്തേക്കും എസി, നോൺ എ സി ബസ് ടിക്കറ്റ് ചാർജ് അറിയാം.

ബിഎംടിസി ബസിന്റെ തൽസമയ വിവരണം അടുത്ത ബസ് എപ്പോൾ എത്തും എന്ന് കൃത്യമായി അറിയാനും പുതിയ ആപ്പിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

Loading...

Related posts