ഇവിടെത്തെ നായകളെല്ലാം “പുലി”കളാണ്;പുപ്പുലികൾ…

Loading...

ബെംഗളൂരു : കുരങ്ങുകളുടെ ശല്യം രൂക്ഷമായതിനെ തുടർന്ന് അറ്റകൈ പ്രയോഗിച്ചിരിക്കുകയായാണ് ഷിവമോഗയിലെ ഈ കർഷകൻ. വളർത്തു നായയുടെ ശരീരത്തിൽ കറുത്ത നിറത്തിൽ വരകൾ വരച്ച് കടുവയാക്കിയാണ് കർഷകൻ കുരങ്ങുകളെ തുരത്തുന്നത്.

കൃഷിയിടത്തിലെ വിളകളെല്ലാം തുടർച്ചയായി കുരങ്ങുകൾ നശിപ്പിച്ചതോടെയാണ് വളർത്തുപട്ടിയെ ചയമടിച്ച് കടുവയാക്കി രംഗത്തിറക്കിയത്. ഷിവമോഗയിലെ കർഷകനായ ശ്രീകാന്ത് ഗൗഡയുടേതാണ് ഈ ആശയം.

വായിക്കുക:  നഗരത്തിൽ അനധികൃതമായി താമസിക്കുകയായിരുന്ന 60 ബംഗ്ലാദേശികൾ പിടിയിൽ

വർഷങ്ങൾക്ക് മുൻപ് കർണാടകയുടെ വടക്കൻ പ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ അവിടുത്തെ കർഷകർ കടുവകളുടെ പാവകളെ ഉപയോഗിച്ച് കുരങ്ങുകളെ തുരത്തുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു. അതിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ഈ ആശയം.

പാവകളെ കൃഷിയിടത്തിൽ കൊണ്ടുവച്ചാൽ കുറച്ചു ദിവസം കഴിയുമ്പോഴേക്കും കുരങ്ങുകൾക്ക് പേടി കറഞ്ഞുതുടങ്ങുമെന്ന് മനസ്സിലാക്കിയാണ് നായയെ കളറടിച്ച് രംഗത്തിറക്കിയത്.

ഏന്തായാലും ഈ നിറത്തിൽ മുങ്ങിയ കടുവയെ പേടിച്ച് കുരങ്ങുകളൊന്നും കൃഷിയിടത്തിൽ ഇറങ്ങുന്നില്ല. അതിന്റെ ആശ്വാസത്തിലാണ് കർഷകൻ.

Loading...

Related posts