ഒന്നര മാസം മുന്‍പ് കാണാതായ മലയാളി കമിതാക്കളുടെ മൃതദേഹം തടാകത്തിന് സമീപം കണ്ടെത്തി;ഇലക്ട്രോണിക് സിറ്റിയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഇവര്‍ ആത്മഹത്യ ചെയ്തത് ആണെന്ന് സംശയിക്കുന്നു.

Loading...

ബെംഗളൂരു: ഒന്നര മാസം മുന്‍പ് മുതല്‍ കാണാതായ കമിതാക്കളുടെ മൃതദേഹം തടാകത്തിന് സമീപത്ത് കണ്ടെത്തി.ഇലക്ട്രോണിക് സിറ്റിയിലെ ഒരു സ്വകാര്യ സോഫ്റ്റ് വെയർ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന അഭിജിത്ത് മേനോൻ (25),ശ്രീലക്ഷ്മി (21) എന്നിവരുടെ മൃതശരീരമാണ് അനേക്കല്‍ താലൂക്കിലെ ചിത്തലമഡിവാള തടാകത്തിന് സമീപത്തു കണ്ടെത്തിയത്.

ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ സമീപത്തെ മരത്തില്‍ തൂങ്ങി നില്‍ക്കുന്ന രൂപത്തില്‍ പഴക്കമേറിയ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു എന്നാണ് വിവരം.ഹെബ്ബഗോടി പോലീസ് സ്ഥലത്തെത്തി ഇന്ക്വിസ്റ്റ് നടപടികള്‍ ആരംഭിച്ചു.

വായിക്കുക:  ഐടി മേഖലയില്‍ 40,000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകും; മോഹൻദാസ് പൈ

ഏകദേശം ഒന്നര മാസം മുന്‍പ് കാണാതായ രണ്ടുപേരെയും കണ്ടെത്തണം എന്നാവശ്യപ്പെട്ട് പാരപ്പന അഗ്രഹാര പോലീസ് സ്റ്റേഷനില്‍ രണ്ടുപേരുടെയും മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു.

Loading...

Related posts