മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്കെതിരേ തിരഞ്ഞെടുപ്പ് കമ്മിഷൻ കേസെടുത്തു!

Loading...

ബെംഗളൂരു: മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്കെതിരേ തിരഞ്ഞെടുപ്പ് കമ്മിഷൻ കേസെടുത്തു. ജാതിപറഞ്ഞ് വോട്ടുചോദിച്ചെന്ന പരാതിയിലാണ് കേസെടുത്തത്.

നവംബർ 23-നുനടന്ന തിരഞ്ഞെടുപ്പു പ്രചാരണത്തിലാണ് യെദ്യൂരപ്പ ജാതിപറഞ്ഞ് വോട്ടുചോദിച്ചത്. ഗൊഖക്, കാഗ്‌വാദ് മണ്ഡലങ്ങളിൽ യെദ്യൂരപ്പ നടത്തിയ പ്രസ്താവനകൾ പരിശോധിച്ചുവരികയാണെന്ന് അഡീഷണൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പ്രിയങ്ക മേരി ഫ്രാൻസിസ് പറഞ്ഞു.

വായിക്കുക:  കുമാരസ്വാമിക്കും സിദ്ധരാമയ്യക്കുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ്!!

വീരശൈവ-ലിംഗായത്ത് സമുദായം ബി.ജെ.പി.ക്ക് വോട്ടുചെയ്യണമെന്നാണ് യെദ്യൂരപ്പ ആവശ്യപ്പെട്ടത്. ജെ.ഡി.എസ്. നൽകിയ പരാതിയിൽ പോലീസും യെദ്യുരപ്പയ്ക്കെതിരേ കേസെടുത്തിരുന്നു. അതിനിടെ, ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെയുടെ വാഹനം ചെക്ക് പോസ്റ്റിൽ പരിശോധിക്കാതിരുന്ന രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.

ആഭ്യന്തരമന്ത്രിയുടെ കാറിന്റെ ഡ്രൈവർക്കെതിരേയും കേസെടുത്തു. വാഹനപരിശോധനയിൽ സഹകരിക്കാത്തതിനാണ് കേസ്. സംഭവത്തെത്തുടർന്ന് ഹനക്കരെ ചെക്ക് പോസ്റ്റിലെ മുഴുവൻ ജീവനക്കാരെയും മാറ്റി.

Loading...

Related posts