ഇനി കാശ് സമ്പാദിക്കാൻ ഉറങ്ങിയാൽ മതി; 1 ലക്ഷം സ്റ്റൈപ്പന്റ്!!

Loading...

ബെംഗളൂരു: ഇനി കാശ് സംബാധിക്കാൻ ഉറങ്ങിയാൽ മതി; 1 ലക്ഷം സ്റ്റൈപ്പന്റ്!! ഉറങ്ങുന്നതുതന്നെ ജോലിയാണെന്നാണ് ബെംഗളൂരു ആസ്ഥാനമായുള്ള ‘വേക്ക്ഫിറ്റ്’ എന്ന സ്റ്റാർട്ടപ്പ് കമ്പനി പറയുന്നത്. ഉറങ്ങുന്നതിന് ഇന്റേൺഷിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി.

ഉറങ്ങി കാശ് നേടാനാഗ്രഹിക്കുന്നവർക്ക് ഈ കമ്പനിയെ സമീപിക്കാം. ‘വേക്ക്ഫിറ്റ് സ്ലീപ് ഇന്റേൺഷിപ്പ്’ എന്നപേരിലാണ് ഇതു നടത്തുന്നത്. 100 ദിവസത്തേക്കാണ് ഇന്റേൺഷിപ്പ്. ദിവസേന ഒൻപതു മണിക്കൂർവീതം ഉറങ്ങുകയാണുവേണ്ടത്. ജോലി കൃത്യമായിചെയ്താൽ ഒരു ലക്ഷം രൂപ സ്റ്റൈപെൻഡ് ലഭിക്കും.

വായിക്കുക:  വേദിയിൽ കോൺഗ്രസിന് ജയ് വിളിച്ച് ബി.ജെ.പി സ്ഥാനാർഥി!

ഉദ്യോഗാർഥികൾ പൈജാമമാത്രമേ ധരിക്കാവൂ. ഉറക്കത്തോടുള്ള അതിയായ ആഗ്രഹമുണ്ടാകണം. സാഹചര്യം അനുകൂലമല്ലെങ്കിൽപ്പോലും ഉറങ്ങാൻ സാധിക്കുന്നവരാകണം. വിദഗ്ധരിൽനിന്ന് കൗൺസലിങ്ങും ലഭിക്കും. നന്നായി ഉറങ്ങാൻ ആൾക്കാർക്ക് പ്രചോദനം നൽകുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്.

നല്ല രീതിയിൽ ഉറങ്ങാനാകാത്തത് ആരോഗ്യം, ഉത്പാദനക്ഷമത, ജീവിതനിലവാരം എന്നിവയെ ബാധിക്കുന്നതായി വേക്ക്ഫിറ്റ് ഡയറക്ടർ ചൈതന്യ രാമലിംഗെ ഗൗഡ പറഞ്ഞു.

Loading...

Related posts