കാനഡയിൽ നിന്ന് കൊറിയർ മാർഗ്ഗം ലഹരി മരുന്നുകൾ എത്തിച്ച് സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്യുന്ന സംഘത്തിലെ 2 പേർ പിടിയിൽ.

Loading...

ബെംഗളൂരു : സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന രാജ്യാന്തര ലഹരിമരുന്നു റാക്കറ്റിലെ രണ്ടു പേർ അറസ്റ്റിൽ.

കാനഡയിൽ നിന്നും കഞ്ചാവും ഹാഷിഷും മൊബൈൽ വഴി ഓർഡർ ചെയ്ത സ്കൂൾ കുട്ടികൾക്ക് എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാനികളാണ് ഇവർ.

കൊൽക്കത്ത സ്വദേശികളായ രോഹിത് ദാസ്, ആത്തിഫ് സലിം എന്നിവരാണ് അറസ്റ്റിലായത് സിറ്റി പോലീസ് കമ്മീഷണർ ഭാസ്കർ റാവു പറഞ്ഞു.

വായിക്കുക:  യാത്രകളിൽ അലക്ഷ്യമായി മാലിന്യം വലിച്ചെറിയാതിരിക്കാർ കാർ യാത്രക്കാർക്ക് ചവറ്റ് കൊട്ടകൾ സമ്മാനിച്ച് പിപീ..പെപേ..പൊപോം.. ബ്രൂം എന്ന വാട്സാപ്പ് കൂട്ടായ്‌മ.

കാനഡയിൽ നിന്നും കൊറിയർ വഴിയെത്തുന്ന ലഹരിമരുന്ന് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ എത്തിച്ച് കൊടുക്കുന്നതിനു പുറമേ ബംഗളൂരുവിൽ സ്കൂൾ കുട്ടികൾക്കിടയിൽ വിതരണം നടത്തുന്നതിന് തെളിവു ലഭിച്ചു.

സ്ട്രോബറി, കോള, ചോക്കലേറ്റ് ഫ്ലേവറുകളിലുള്ള രാജ്യാന്തര നിലവാരത്തിലുള്ള ലഹരി മരുന്ന് ഉപയോക്താക്കളിൽ ഏറെയും 8 മുതൽ 12 ക്ലാസുകളിലെ കുട്ടികൾ ആണ്.

ഭക്ഷണവസ്തുക്കളിൽ കലർത്തിയാണ് ഇവരെ ലഹരിമരുന്ന് പരിചയപ്പെടുത്തുന്നത്.

വായിക്കുക:  നഗരത്തിലെ നിരത്തുകളിൽ "ഡമ്മി"പരീക്ഷണവുമായി ട്രാഫിക് പോലീസ്;ദൂരെ നിന്ന് നിങ്ങൾ കാണുന്ന ട്രാഫിക് പോലീസുകാരിൽ പലരും ബൊമ്മയായിരിക്കാം!

1000 മുതൽ 1500 രൂപ വരെയാണ് ഒറ്റത്തവണ ഈടാക്കുന്നത്.

Loading...

Related posts