ഫ്ലിപ്പ്കാർട്ടിന്റെ സഹോദര സ്ഥാപനമായ ഇൻസ്റ്റകാർട്ടിന് ഒരു ലക്ഷം രൂപ പിഴ വിധിച്ച് ബി.ബി.എം.പി.

Loading...

ബെംഗളൂരു : ഇകൊമേഴ്സ് ഭീമനായ ഫ്ലിപ്പ്കാർട്ടിന്റെ സഹോദര സ്ഥാപനമായ ഇൻസ്റ്റാകാർട്ടിന് ഒരു ലക്ഷം രൂപ പിഴയിട്ട് ബി.ബി.എം.പി.

ദിനം പ്രതി 10 കിലോയിൽ അധികം പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്ന സംഭവം ശ്രദ്ധയിൽ പെട്ടതിനാലാണ് പിഴ.

പരിസര വാസിയുടെ പരാതിയെ തുടർന്ന്സീനിയർ ഹെൽത്ത് ഇൻസ്പെക്ടറും, മെഡിക്കൽ ഓഫീസറും ചേർന്നാണ് ബെല്ലണ്ടൂരിലെ അംബിളി നഗറിലുള്ള ഓഫീസിൽ പരിശോധന നടത്തിയത്.

വായിക്കുക:  വഴിയിൽ തകരാറിലായ ഓട്ടോറിക്ഷ തള്ളി സഹായിക്കാൻ ശ്രമിച്ച മലയാളിയുടെ വില പിടിച്ച സാധനങ്ങളുമായി ഓട്ടോ ഡ്രൈവർ മുങ്ങി.

കമ്പനിയുടെ പുറകുവശത്ത് ജീവനക്കാർ പാക്കിങ്ങിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ കൂട്ടിയിട്ട് കത്തിക്കുന്നതിന്റെ തെളിവ് ലഭിച്ചു.

” ഇത്രയും വലിയ കോർപറേറ്റ് കമ്പനിയായ ഫ്ലിപ്പ്കാർട്ട് ,മാലിന്യ നിർമ്മാർജനത്തിൽ മറ്റുള്ളവർക്ക് മാതൃകയാകേണ്ടതാണ് ” ഖരമാലിന്യ സംസ്കരണ വിഭാഗത്തിലെ പ്രത്യേക കമ്മീഷണർ രൺധീപ് വ്യക്തമാക്കി.

മാലിന്യം ഉണ്ടാക്കുന്നവർ ഉറവിടത്തിൽ തന്നെ സംസ്കരിക്കാനുള്ള വഴിയും കണ്ടെത്തണമെന്ന നിയമത്തിൽ ചുവടുപിടിച്ചായിരുന്നു പിഴ വിധിച്ചത്.

വായിക്കുക:  ടിപ്പുജയന്തി ആഘോഷം റദ്ദാക്കിയത് പുനഃപരിശോധിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി

ഫ്ലിപ്കാർട്ടിന്റെ സഹോദര സ്ഥാപനമായ ഇൻസ്റ്റാകാർട്ട് ആണ് ഇകാർട്ട് എന്ന ലോജിസ്റ്റിക് സർവീസ് നടത്തുന്നത്.

Loading...

Related posts