രക്ഷിതാക്കളെ വിളിച്ചു കൊണ്ടുവന്നു ക്ലാസില്‍ കയറിയാല്‍ മതി എന്ന അധ്യാപകന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് എട്ടാം ക്ലാസുകാരന്‍ തൂങ്ങി മരിച്ചു.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു: ഡോമലുര്‍ ലേഔട്ടില്‍ താമസിക്കുന്ന എട്ടാം ക്ലാസുകാരനായ കുട്ടിയാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തു ആത്മഹത്യാ ചെയ്തത്.കഴിഞ്ഞ തിങ്കളാഴ്ച പി.ടി.സമയത്ത് കുട്ടി സുഹൃത്തുമായി ചെറിയ അടിപിടിയില്‍ ഏര്‍പ്പെട്ടിരുന്നു.അടുത്ത ദിവസം രക്ഷിതാവുമായി വന്നാല്‍ മതി എന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടു.ചൊവ്വാഴ്ച കുട്ടി സ്കൂളില്‍ എത്തിയില്ല.ബുധനാഴ്ച എത്തിയപ്പോള്‍ വീണ്ടും സ്കൂള്‍ അധികൃതര്‍ ഈ ആവശ്യം മുന്നോട്ടു വച്ചു.

വായിക്കുക:  "ശങ്ക"യുണ്ടെങ്കിൽ ഇനി ടെൻഷനടിക്കെണ്ട;നഗരത്തിൽ ശുചിമുറികൾ എവിടെയുണ്ടെന്ന് ഗൂഗിൾ മാപ്പ് പറയും.

വ്യാഴാഴ്ച വീട്ടില്‍ എല്ലാവരും എഴുന്നേല്‍ക്കുന്നതിനു മുന്‍പ് മാതാവിന്റെ ഉണക്കാന്‍ ഇട്ടിരുന്ന ഒരു സാരിയെടുത്തു സമീപത്തുള്ള ഒരു വറ്റിയ കിണറില്‍ തൂങ്ങി മരിക്കുകയുമായിരുന്നു.ഏഴുമണിയോടെ സമീപവാസികള്‍ വിവരം അറിഞ്ഞ്.

കുട്ടിയുടെ പിതാവ് മറ്റൊരു സ്കൂളിലെ ബസ് ഡ്രൈവര്‍ ആണ്.

Loading...

Related posts