നഗരത്തിന് പ്രതീക്ഷയേകി വായുവിൽനിന്നു കുടിവെള്ളം വേർതിരിച്ചെടുക്കുന്ന സംവിധാനം സ്ഥാപിക്കുന്നു!!

Loading...

ബെംഗളൂരു: നഗരത്തിന് പ്രതീക്ഷയേകി വായുവിൽനിന്നു കുടിവെള്ളം വേർതിരിച്ചെടുക്കുന്ന സംവിധാനം സ്ഥാപിക്കുന്നു!! ഐ.ടി. കമ്പനികളുടെ പ്രധാനകേന്ദ്രമായ വൈറ്റ് ഫീൽഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സ്വകാര്യകമ്പനി ഇത്തരം യന്ത്രങ്ങൾ സ്ഥാപിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചുവരികയാണ്.

ജർമനിയിലെ ഗ്രീൻ ടെക് അക്വ എന്ന സ്ഥാപനമാണ് യന്ത്രം നഗരത്തിൽ അവതരിപ്പിക്കുന്നത്. ബെംഗളൂരുവിൽ നടന്ന ടെക് സമ്മിറ്റിലും കമ്പനി ഇത് പ്രദർശനത്തിലെത്തിച്ചു. അന്തരീക്ഷവായു വലിച്ചെടുത്ത് വെള്ളം വേർതിരിക്കുന്ന ഭാഗം, വെള്ളം ശുദ്ധീകരിക്കുന്ന ഭാഗം, ശുദ്ധീകരിച്ച വെള്ളം സംഭരിക്കുന്ന ഭാഗം എന്നിങ്ങനെ മൂന്നു ഭാഗങ്ങളാണ് യന്ത്രത്തിലുള്ളത്.

വായിക്കുക:  ടിപ്പുജയന്തി ആഘോഷത്തിന് അനുമതി നിഷേധിച്ചു; പ്രതിഷേധവുമായി കോൺഗ്രസ്

വലിച്ചെടുക്കുന്ന വായുവിലെ പൊടിപടലങ്ങൾ മാറ്റാനുള്ള സംവിധാനവും ഇതിലുണ്ട്. മൂന്നുതലത്തിലുള്ള ശുദ്ധീകരണമാണ് യന്ത്രത്തിൽ നടക്കുന്നതെന്നതിനാൽ പൂർണമായി ശുദ്ധമായ കുടിവെള്ളമാണ് യന്ത്രത്തിൽനിന്ന് ലഭിക്കുകയെന്ന് ഗ്രീൻ ടെക് എക്സിക്യുട്ടീവ് ആനന്ദ് ഗൗഡ പറയുന്നു. 250 ലിറ്റർ മുതൽ 10,000 ലിറ്റർവരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള യന്ത്രങ്ങളാണ് കമ്പനികൾക്കുവേണ്ടി ഗ്രീൻടെക് അക്വ പുറത്തിറക്കുന്നത്.

വൻകിട കമ്പനികൾക്കും സമ്മേളനങ്ങളും ചടങ്ങുകളും നടക്കുന്ന ഹാളുകൾക്കുംവേണ്ടി 10,000 ലിറ്റർ ശേഷിയുള്ള യന്ത്രങ്ങളും നിർമിക്കുന്നുണ്ട്. 23 ലക്ഷം മുതൽ 5.5 കോടിവരെയാണ് ഇവയുടെ വില. വീടുകൾക്കുവേണ്ടി 50 മുതൽ 100 ലിറ്റർ ശേഷിയുള്ള യന്ത്രങ്ങളുണ്ടെങ്കിലും ഇവ ഇന്ത്യയിലെത്തിച്ചിട്ടില്ല.

വായിക്കുക:  നിങ്ങള്‍ 1990 മുതല്‍ 2019 വരെ ജോലി ചെയ്ത ആള്‍ ആണോ? നിങ്ങളെ കാത്ത് ഇ.പി.എഫ്.ന്റെ 80000 രൂപ കാത്തിരിക്കുന്നുണ്ട്;വാട്സ് അപ്പില്‍ പരക്കെ പ്രചരിച്ചു കൊണ്ടിരിക്കുന്ന വാര്‍ത്തയുടെ സത്യമെന്ത്?

 

Loading...

Related posts