മടിവാളയില്‍ സ്ഫോടനം;5 പേര്‍ക്ക് പരിക്ക്.

Loading...

നഗരത്തിലെ മടിവാളയില്‍ സ്ഫോടനം.നാല് പേര്‍ക്ക് പരിക്കേറ്റു.

സംസ്ഥാന പോലീസിന്റെ ഫോറന്‍സിക്ക് സയന്‍സ് ലാബില്‍ ആണ് സ്ഫോടനം ഉണ്ടായത്.

5 ശാസ്ത്രജ്ഞന്‍മാര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് പ്രാഥമിക വിവരം.

സിറ്റി പോലീസ് കമ്മീഷണർ ഭാസ്ക്കർ റാവുവും സൗത്ത് ഈസ്റ്റ് ഡി.സി.പി ഇഷാ പന്തും അടക്കം വൻ പോലീസ് സന്നാഹം സ്ഥലത്തെത്തിയിട്ടുണ്ട്.

വായിക്കുക:  ലോക കേരളസഭയുടെ പ്രസിദ്ധീകരണത്തിലേക്ക് പ്രവാസി മലയാളികളിൽ നിന്നും രചനകൾ ക്ഷണിക്കുന്നു.

ഡിറ്റനേറ്ററുകൾ പരിശോധിക്കുന്നതിനിടയിൽ അതിലൊന്ന് പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണം.

സജീവമായ 9 ഡിറ്റനേറ്ററുകൾ പരിശോധിക്കുന്നതിനിടയിൽ ഒന്നു പൊട്ടിത്തെറിക്കുകയായിരുന്നു.

Loading...

Related posts