ബ്ലാസ്റ്റേഴ്സിനെ പിന്തുണയ്ക്കാൻ നാട്ടിൽനിന്നെത്തുന്നത് ആയിരത്തിലധികം മഞ്ഞപട ആരാധകർ!!

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു: നഗരത്തിൽ ഇന്ന് നടക്കുന്ന ഐ.എസ്.എൽ പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സിനെ പിന്തുണയ്ക്കാൻ നാട്ടിൽനിന്നെത്തുന്നത് ആയിരത്തിലധികം മഞ്ഞപട ആരാധകർ!!

ബ്ലാസ്റ്റേഴ്സിന്റെ എവേ പോരാട്ടത്തിന് ആവേശം പകരാൻ കേരളത്തിൽനിന്ന് ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പട അംഗങ്ങൾ പല ബസ്സുകളിലായി ബെംഗളൂരുവിലേക്ക് തിരിച്ചു. മലപ്പുറം, കണ്ണൂർ, വയനാട് ജില്ലകളിലെ ആരാധകരാണ് ബസിലുള്ളത്.

വായിക്കുക:  നാളെ ബന്ദാഹ്വാനം;3 ദിവസത്തേക്ക് നഗരത്തിൽ നിരോധനാജ്ഞ !

ഇതിനുപുറമേ മറ്റു ജില്ലകളിൽനിന്നും കേരളത്തിന് പുറത്തുനിന്നുള്ളവരുമായി 3000-ത്തോളം ആരാധകർ സ്റ്റേഡിയത്തിലെത്തുമെന്നാണ് കണക്ക്. കളിക്ക് മുന്നോടിയായി സ്റ്റേഡിയം പരിസരത്തേക്ക് വൻ റാലി നടത്താനും മഞ്ഞപ്പടയ്ക്ക് പദ്ധതിയുണ്ട്.

കണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7.30-നാണ് കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ്.സി.യെ നേരിടാനിറങ്ങുന്നത്. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ മുഖാമുഖം വന്നപ്പോഴൊന്നും ജയിക്കാൻ കഴിയാത്തതിന്റെ കേടുതീർക്കാമെന്ന മോഹത്തോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നത്.

Loading...

Related posts