ഡിസംബർ ഒന്നുമുതൽ ഫാസ്ടാഗ് ട്രാക്ക് തെറ്റിച്ചാൽ ഇരട്ടി ടോൾ

Loading...

ന്യൂഡൽഹി: ഡിസംബർ ഒന്നു മുതൽ ദേശീയപാതയിലെ ടോൾ പിരിവ് ഫാസ്ടാഗ് അടിസ്ഥാനത്തിലായിരിക്കും. ഫാസ്ടാഗ് ഇല്ലാതെ അതിനായുള്ള ട്രാക്കിലൂടെ കടന്നുപോകുന്ന വാഹനങ്ങളിൽനിന്ന് ഡിസംബർ ഒന്നു മുതൽ ഇരട്ടി ടോൾതുക ഈടാക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.

രാജ്യത്തെ എല്ലാ ടോൾപ്ളാസകളിലും രണ്ടു വശങ്ങളിലേക്കും നാലുട്രാക്കുകൾ വീതം ഫാസ്ടാഗ് ആക്കണമെന്നാണു നിർദേശം. ഈ ട്രാക്കിലൂടെ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾക്കും കടന്നുപോകാം. അത്തരം വാഹനങ്ങളെത്തുമ്പോൾ ബാരിക്കേഡ് സ്വയം വീഴും. അപ്പോൾ കൗണ്ടറിൽ യഥാർഥ ടോൾ തുകയുടെ ഇരട്ടിത്തുക നൽകേണ്ടിവരും.

വായിക്കുക:  തെലങ്കാന സംഭവം ബെംഗളൂരുവിൽ ആവർത്തിക്കില്ല;ഉറപ്പ് നൽകി സിറ്റി പോലീസ് കമ്മീഷണർ;100ൽ വിളിച്ചാൽ 9 മിനിറ്റിനുള്ളിൽ പോലീസ് പാഞ്ഞെത്തും.

റോഡിന്റെ ഇരുവശത്തും ഒരോ ട്രാക്കുകൾ പണമടച്ച് പോകുന്നതിനായുണ്ടാകും. ഇതിലൂടെ യഥാർഥ ടോൾ നൽകി സഞ്ചരിക്കാം. ദേശീയതലത്തിൽ 537 ടോൾ പ്ളാസകളിലാണ് ഫാസ്ടാഗ് സംവിധാനം നടപ്പിൽവരികയെന്നും മന്ത്രി അറിയിച്ചു.

Loading...

Related posts