തങ്ങളുടെ കിടപ്പറയിലെ നഗ്ന ദൃശ്യങ്ങൾ പകർത്തി നിരന്തരം ഭീഷണിപ്പെടുത്തിയ കുടുംബ സുഹൃത്തിനെ കൊന്ന് മൃതദേഹം റോഡിലുപേക്ഷിച്ച് ദമ്പതികൾ.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : തങ്ങളുടെ കിടപ്പറ ദൃശ്യങ്ങൾ പകർത്തുകയും അവകാണിച്ച് തുടരെ തുടരെ ഭീഷണിപ്പെടുത്തുകയും ചെയ്ത കുടുംബ സുഹൃത്തിനെ കൊന്ന് റോഡിൽ ഉപേക്ഷിച്ച് ദമ്പതികൾ.

ലഗ്ഗരെയിൽ താമസിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവറായ മഞ്ജു (35) ,ഭാര്യ സാവിത്രി (28) എന്നിവരാണ് പോലീസിന്റെ പിടിയിലാായത്.

കുടുംബ സുഹൃത്തായ സന്തോഷി (33) ന്റെ മൃതദേഹം സമീപത്തുള്ള റോഡിൽ കാണപ്പെടുകയായിരുന്നു.

വായിക്കുക:  വിവിധ തൊഴിലാളി യൂണിയനുകൾ സംയുക്തമായി നാളെ പ്രഖ്യാപിച്ചിട്ടുള്ള അഖിലേന്ത്യാ പണിമുടക്ക് നഗര ജീവിതത്തെ ബാധിക്കുമോ?

സന്തോഷിന്റെ ഭാര്യയും ഭാര്യാപിതാവും ചേർന്നാണ് ഈ കൃത്യം ചെയ്തത് എന്ന സംശയത്തിൽ പിതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു.

മൊബൈൻ വിളികളുടെ ഹിസ്റ്ററി പിൻതുടർന്ന പോലീസിന് പ്രതി മഞ്ജുവാണ് എന്ന് കണ്ടെത്താൻ കഴിഞ്ഞു.

ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു, കുടുംബ സുഹൃത്തായ സന്തോഷ് സ്ഥിരമായി വീട്ടിൽ വരാറുള്ളതായിരുന്നെന്നും ,അങ്ങനെ ഒരിക്കൽ എടുത്ത ദൃശ്യങ്ങൾ കാണിച്ച് ഭീഷണി പ്പെടുത്തൽ തുടർന്നു എന്നും 4 ലക്ഷം രൂപ കൊടുത്തതിന് ശേഷം വീണ്ടും ഭീഷണി തുടർന്നതോടെ വധിച്ച് ലഗ്ഗരെ പാലത്തിന് സമീപം മൃതദേഹം ഓട്ടേയിൽ കയറ്റാ കൊണ്ടിടുകയായിരുന്നെന്നും അവർ സമ്മതിച്ചു.

Loading...

Related posts