ബെംഗളൂരു മലയാളി സുഹൃത്തുക്കൾ ചേർന്നൊരുക്കുന്ന”മഡിവാള ലഹള”എന്ന ഹ്രസ്വചിത്രത്തിന്റെ ആദ്യ ഗാനം നാളെ പുറത്തിറങ്ങും.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : Acura പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെംഗളൂരു മഡിവാളയിൽ നിന്നുള്ള ഏതാനും മലയാളി സുഹൃത്തുക്കൾ ചേർന്ന് ഒരുക്കുന്ന ഹ്രസ്വചിത്രമാണ് “മഡിവാള ലഹള”

വളരെ വ്യത്യസ്തമായ പ്രമേയം കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിലെ ആദ്യ ഗാനം നാളെ വെള്ളിയാഴ്ച വൈകുന്നേരം കൃത്യം ആറ് മണിക്ക് ഗൂഡ് വിൽ എൻറർടെയിൻമെൻസിന്റെ  യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യുകയാണ്.

വായിക്കുക:  മലയാളി പെൺകുട്ടിയെ ലഹരി മരുന്നു നൽകി പീഡിപ്പിച്ചതിന് ശേഷം കുടുംബസമേതം മതം മാറ്റാൻ ശ്രമിച്ചു; 3 പേർ അറസ്റ്റിൽ.

ബെംഗളൂരു മലയാളിയായ ആദർശ് കൃഷ്ണൻ സംവിധാനം ചെയ്ത ഈ ഹ്രസ്വചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് സജീവ് ഉണ്ണി ആണ്.

ഈ ഗാനം നഗരത്തിലെ മലയാളി സംഗീതാസ്വദകർക്ക് നൽകുന്നത് ഒരു വേറിട്ട അനുഭവമാകുമെന്ന് അണിയറ പ്രവർത്തകർ ഉറപ്പ് നൽകുന്നു.

Loading...

Related posts