മൈസൂരു രാജവംശത്തിലെ സഹായിയെ കബളിപ്പിച്ച കേസിലെ പ്രതിയുടെ 117 കോടിയുടെ സ്വത്ത് ഇ.ഡി. കണ്ടുകെട്ടി

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു: മൈസൂരു രാജവംശത്തിലെ അനന്തരാവകാശിയുടെ സഹായിയെ കബളിപ്പിച്ച കേസിലെ പ്രതിയുടെ 117 കോടിയുടെ സ്വത്ത് ഇ.ഡി. കണ്ടുകെട്ടി.

കുതിരപരിശീലകനായ മൈക്കിൾ ഫ്ളോയ്ഡ് ഈശ്വറിന്റെ സ്വത്തുക്കളാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്.

വായിക്കുക:  ഇത് ചെകുത്താൻമാരുടെ നാട് ! എട്ടു വയസ്സുകാരിയെ ചോക്കലേറ്റ് നൽകി ബലാൽസംഘം ചെയ്ത് കഴുത്തു ഞെരിച്ച് കൊന്നു.

മൈസൂരുവിലെ വീട്, വയനാട്ടിലെ കാപ്പിത്തോട്ടം, ഫർണിച്ചർ, എഴുപതോളം മൃഗങ്ങളുടെ ശരീരഭാഗങ്ങൾ തുടങ്ങിയവയാണ് കണ്ടുകെട്ടിയത്. ഇവയെല്ലാംകൂടി 117.87 കോടി രൂപ വിലമതിക്കുന്നതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

വഞ്ചനക്കേസിൽ ആദ്യം ബെംഗളൂരു പോലീസ് സി.ഐ.ഡി.യാണ് അന്വേഷണം നടത്തിയത്. കേസ് പിന്നീട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തു.

Loading...

Related posts