FLASH

പിറന്നാൽ സൽക്കാരത്തിൽ പങ്കെടുത്ത സുഹൃത്തുക്കൾ 2 ദിവസത്തിന് ശേഷം ദുരൂഹ സാഹചര്യത്തിൽ മരിച്ചു.’

ബെംഗളൂരു : കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം സുഹൃത്തിന്റെ പിറന്നാൾ സൽക്കാരത്തിൽ പങ്കെടുത്ത യുവാക്കൾ രണ്ട് ദിവസത്തിന് ശേഷം ചൊവ്വാഴ്ച വൈകുന്നേരം ആശുപത്രിയിൽ മരിച്ചു.

വയലിക്കാവലിന് സമീപം കോദണ്ഡപുരയിൽ താമസിക്കുന്ന അഭി എന്നു വിളിക്കുന്ന അഭിലാഷ് (23), ഗോപി (27) എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.

വ്യത്യസ്ഥമായ ആരോഗ്യ പ്രശ്നങ്ങൾ പറഞ്ഞ രണ്ടു പേരേയും തിങ്കളാഴ്ച  വൈകുന്നേരം വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയായിരുന്നു.

രണ്ടു പേരും ചൊവ്വാഴ്ച വൈകുന്നേരമാണ് മരിച്ചത്.

രണ്ടു പേരുടെയും കുടുംബവുമായി സംസാരിച്ച പോലീസ് മൃതദേഹങ്ങൾ ബോറിങ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് അയച്ചു.

മരണകാരണം എന്താണ് എന്ന് പോലീസിന് ഇപ്പോഴും വ്യക്തല്ല.

തിങ്കളാഴ്ച വൈകുന്നേരം അഭിലാഷിന് കടുത്ത വയറുവേദന അനുഭവപ്പെടുകയായിരുന്നു, ഗോപിക്ക് കടുത്ത പനിയാണ് ഉണ്ടായിരുന്നത്. രണ്ടു പേരേയും വ്യത്യസ്ഥ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു, പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം കണ്ടെത്താനാകൂ .. പോലീസ് പറഞ്ഞു.

 

Related posts

%d bloggers like this: