ശബരിമല തീർഥാടകർക്കായി ബെംഗളൂരുവിൽനിന്ന് പമ്പയിലേക്ക് കർണാടക ആർ.ടി.സി. പ്രത്യേക ബസ് സർവീസുകൾ പ്രഖ്യാപിച്ചു

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു: ഡിസംബർ ഒന്നുമുതൽ ശാന്തിനഗർ ബസ് സ്‌റ്റേഷനിൽ നിന്നാണ് മൈസൂരു വഴി പമ്പയിലേക്ക് രണ്ടു പ്രത്യേക ബസ് സർവീസുകൾ ആരംഭിക്കുന്നത്. രാജഹംസ നോൺ എ.സി. സർവീസും വോൾവോ എ.സി. മൾട്ടി ആക്‌സിൽ സർവീസുമായിരിക്കും സർവീസ് നടത്തുക.

മകരവിളക്ക് വരെ പ്രത്യേക സർവീസുകളുണ്ടാകും. ഉച്ചയ്ക്കു ഒന്നിന് ശാന്തിനഗർ ബസ് സ്‌റ്റേഷനിൽനിന്ന് പുറപ്പെടുന്ന രാജഹംസ നോൺ എ.സി. ബസ് പിറ്റേന്ന് രാവിലെ 8.15-ന് പമ്പയിലെത്തും. വൈകീട്ട് അഞ്ചിന് തിരിച്ച് പമ്പയിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12-ന് ബെംഗളൂരുവിൽ തിരിച്ചെത്തും. 940 രൂപയാണ് രാജഹംസയുടെ ടിക്കറ്റ് നിരക്ക്.

ഉച്ചക്ക് രണ്ടിന് ശാന്തിനഗറിൽനിന്ന് പുറപ്പെടുന്ന മൾട്ടി ആക്‌സിൽ വോൾവോ ബസ് പിറ്റേന്ന് 6.45-ന് പമ്പയിലെത്തും. വൈകീട്ട് ആറിന് പമ്പയിൽനിന്ന് പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ 9.45-ന് ബെംഗളൂരുവിലെത്തും. 1250 രൂപയാണ് വോൾവോ ബസിലെ ടിക്കറ്റ് നിരക്ക്.

ഗുരുവായൂർ പോയശേഷമായിരിക്കും പമ്പയിലെത്തുക. മൈസൂരുവിലെയും തീർഥാടകർക്ക്‌ സഹായകരമാകുന്ന രീതിയിൽ മലബാറിലെ തീർഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടായിരിക്കും സർവീസ്.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: