മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തി ‘മരട് 357’

Loading...

മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തി മരട് ഫ്ലാറ്റൊഴിപ്പിക്കല്‍ വിഷയം സിനിമയാക്കാനൊരുങ്ങി കണ്ണന്‍ താമരകുളം. അബാം മൂവീസിന്‍റെ ബാനറില്‍ അബ്രഹാം മാത്യു നിര്‍മ്മിക്കുന്ന ചിത്രത്തിന് ‘മരട് 357’ എന്നാണ് പേരിട്ടിരിക്കുന്നത്.

തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്ളാറ്റുകൾ ഒഴിപ്പിച്ച സ൦ഭവം കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ദിനേശ് പള്ളത്താണ്.

ജയറാം കേന്ദ്ര കഥാപാത്രമായെത്തിയ പട്ടാഭിരാമനു ശേഷം കണ്ണന്‍ താമരക്കുളവും അബ്രഹാം മാത്യുവും ദിനേശ് പള്ളത്തും ഒരുമിക്കുന്ന ചിത്രമാണിത്. ഛായാഗ്രഹണം രവി ചന്ദ്രനാണ്. കൈതപ്രം, മുരുകന്‍ കാട്ടാക്കട എന്നിവര്‍  ഗാനരചന നിര്‍വ്വഹിക്കുന്നു.

വായിക്കുക:  ഇര്‍ഫാന്‍റെ രണ്ടാം ഇന്നിംഗ്സ് ഇനി വിക്രമിനൊപ്പം!

സംഗീതം ഫോര്‍ മ്യൂസിക്ക്‌സ്, പശ്ചാത്തല സംഗീതം സാനന്ദ് ജോര്‍ജ്, കലാസംവിധാനം സഹസ് ബാല പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍ ബാദുഷ, പ്രൊഡക്ഷന്‍ ഡിസൈനര്‍ അമീര്‍ കൊച്ചിന്‍, എക്‌സിക്യൂട്ടീവ് പ്രൊഡൂസര്‍ റ്റി.എം. റഫീഖ്, വാര്‍ത്താപ്രചരണം എ.എസ്.ദിനേശ്.

വായിക്കുക:  26 വയസിന്‍റെ വ്യത്യാസം; ഭാര്യ ഇടയ്ക്ക് 'അച്ഛാ'യെന്ന് വിളിക്കുമെന്ന് മിലിന്ദ്!!

 

 

Loading...

Written by 

Related posts