കോൺഗ്രസിന് ശിവസേനയോട് യോജിക്കാമെങ്കിൽ ഞങ്ങൾക്ക് ബി.ജെ.പിയോടും സഹകരിക്കാം;നയം വ്യക്തമാക്കി മുൻ മുഖ്യമന്ത്രി കുമാരസ്വാമി.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു: കോൺഗ്രസ് ശിവസേനയുമായി ചേർന്ന് മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണ ശ്രമങ്ങൾ നടക്കുന്നതിനിടെ, മുൻ മുഖ്യമന്ത്രി കുമാരസ്വാമി ഈ വിഷയത്തെ ബന്ധപ്പെടുത്തുന്ന പ്രസ്താവനയുമായി രംഗത്ത് വന്നു.

കോൺഗ്രസിന് ശിവസേനയുമായി ബന്ധമാവാം എങ്കിൽ ഞങ്ങൾക്ക് ബി.ജെ. പിയുമായി കൈകോർക്കുന്നതിലും തെറ്റില്ല എന്നദ്ദേഹം പ്രതികരിച്ചു.

വായിക്കുക:  നിർത്തിയിട്ട ലോറിയുടെ പുറകിൽ കാറിടിച്ച് മലയാളി മരിച്ചു

യെദിയൂരപ്പ സർക്കാറിനെ വീഴ്ത്താൻ ഞങ്ങൾ ശ്രമിക്കില്ല എന്ന ദേവഗൗഡയുടെ പ്രസ്താവനക്ക് പിന്നാലെ വന്ന സംസ്ഥാന അദ്ധ്യക്ഷന്റെ പ്രസ്താവന കർണാടക രാഷ്ട്രീയത്തിന്റെ ദിശ മനസിലാക്കാൻ ഉതകുന്നതാണ്.

ഈ വരുന്ന 5 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭൂരിപക്ഷം നിലനിർത്താൻ ആവശ്യ സംഖ്യ ലഭിക്കാതെ പോയാൽ, ജെഡിഎസ് യെദിയൂരപ്പ സർക്കാരിനെ പിൻതുണക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.

Loading...

Related posts