പോപ്പുലർ ഫ്രണ്ടിനെ അകമഴിഞ്ഞ് സഹായിച്ചത് സിദ്ധരാമയ്യ;തൻവീർ സേട്ടിനെതിരെയുള്ള അക്രമണത്തിൽ സിദ്ധരാമയ്യ മറുപടി പറയണം:മുഖ്യമന്ത്രി.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രീയ വിഭാഗമായ എസ്.ഡി.പി.ഐയുമായി (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ) തൻവീർ സേട്ടിനെ ആക്രമിച്ച പ്രതിക്ക് ബന്ധമുണ്ടന്ന ആരോപണം നിലനിൽക്കെ സിദ്ധരാമയ്യക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യെദിയൂരപ്പ.

ഈ സംഘടനകൾ ക്കെതിരെയുള്ള കൊലപാതക കേസുകൾ എല്ലാം എഴുതിത്തള്ളി അതും വഴി സർക്കാർ ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

വായിക്കുക:  പ്രധാനമന്ത്രിയോട് തിരിച്ചു പോകാൻ ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ "പൊങ്കാല"

പോപ്പുലർ ഫ്രണ്ടിനെ സംരക്ഷിച്ചു നിർത്തിയതിന്റെ അനന്തരഫലമാണ് തൻവീർ സേട്ടിന്എതിരെയുള്ള വധശ്രമം.

ഇതിന് സിദ്ധരാമയ്യ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ആരോപണങ്ങൾ നിരുത്തരവാദപരമെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു.

വർഗീയ കലാപങ്ങളുടെ ഭാഗമായി നടന്ന കൊലപാതക കേസുകൾ മന്ത്രിസഭായോഗത്തിന് തീരുമാനത്തെ തുടർന്ന് 2015 ലാണ്സർക്കാർ പിൻവലിച്ചത്

Loading...

Related posts