തൻവീർ സേട്ട് വധശ്രമക്കേസ് എസ്.ഐ.ടി.ക്ക്.

Loading...

ബെംഗളൂരു : മുൻമന്ത്രിയും എംഎൽഎയുമായ തൻവീർ സേട്ട് വധശ്രമക്കേസ് ഡിസിപി മുത്തുരാരിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്.എ.ടി ) അന്വേഷിക്കും.

കൃത്യവിലോപം കാട്ടിയ ആരോപണത്തിൽ എംഎൽഎ യുടെ ഗൺമാന് ഫൈറോസ് ഖാന് സസ്പെൻഷൻ.

കഴുത്തിൽ വെട്ടേറ്റിതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ തൻവീർ സൈഡ് കൊളംബിയ ഏഷ്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ തുടരുകയാണ്.

വായിക്കുക:  അലയൻസ് സർവകലാശാല മുൻ വൈസ് ചാൻസലറെ വെട്ടിക്കൊന്ന സംഭവത്തിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ ഏഴുപേർകൂടി പിടിയിൽ

അക്രമി ഫറാൻ പാഷയെ 14 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

ഇയാളുടെ സുഹൃത്തുക്കളായ മറ്റു 10 പേരും കൂടി പോലീസ് ചോദ്യം ചെയ്തു വരികയാണ്.

അജ്ഞാത കേന്ദ്രത്തിലാണ് ചോദ്യംചെയ്യൽ തുടരുന്നത് ‘ കേരളത്തിലും മറ്റു സമാന രീതിയിലുള്ള അക്രമങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവർക്ക് തൻവീർ സംഭവവുമായി ബന്ധമുണ്ടോ എന്ന് പോലീസ് പരിശോധിക്കുകയാണ്

Loading...

Related posts