ബെംഗളൂരു : ഹെഡിംഗ് വായിച്ച് ത്രില്ലടിച്ചോ? അതെ ഹോട്ടൽ ഭക്ഷണവും ഹോസ്റ്റൽ ഭക്ഷണവുമെല്ലാം ഇനി മാറ്റി വക്കാം, കിടിലൻ കേരള നാടൻ ഭക്ഷണം കഴിക്കാൻ ഉള്ള ഒരു അവസരവുമായി ബെംഗളൂരു വാർത്ത നിങ്ങൾക്ക് മുൻപിലേക്ക് വരുന്നു.
ഈ വരുന്ന ജനുവരിയിൽ ബെംഗളൂരു വാർത്ത അറബ്ത എക്സിബിഷൻ ആൻറ് കോൺഫറൻസുമായി ചേർന്ന്
അണിയിച്ചൊരുക്കുന്ന “കേരളആഹാരോൽസവ” മറ്റ് സാധാരണ ഫുഡ് ഫെസ്റ്റിവലുകൾ പോലെയല്ല, കേരളത്തിലെ ഓരോ ജില്ലയിൽ നിന്നുമുള്ള വായിൽ വെള്ളമൂറുന്ന വ്യത്യസ്ഥമായ വിഭവങ്ങൾ ആണ് ഒരു കുടക്കീഴിൽ ഒരുക്കുന്നത്, അതും കുറഞ്ഞ നിരക്കിൽ…
3 ദിവസം നീണ്ടു നിൽക്കുന്ന കേരള ആഹാരോത്സവ നടക്കുന്നത് ബെംഗളൂരു സിറ്റിക്ക് സമീപമുള്ള ഫ്രീഡം പാർക്കിലാണ്.
ഇനി നിങ്ങൾ ഈ ഫുഡ് ഫസ്റ്റിവലിൽ ഭക്ഷണം പാചകം ചെയ്ത് വിൽക്കാൻ താൽപര്യപ്പെടുന്നുണ്ടോ? ഉടൻ ഞങ്ങളുടെ പ്രതിനിധികളുമായി ബന്ധപ്പെടുക…
തീർന്നില്ല …
പാചക മേള , കുട്ടികൾക്ക് ഉള്ള പ്രത്യേക പരിപാടികൾ,കേരളത്തിന്റെ തനിമ വിളിച്ചോതുന്ന കലാരൂപങ്ങൾക്ക് പുറമെ ,കേരള വസ്ത്രമേള, കേരള കരകൌശലമേള അങ്ങനെ
നിരവധി കാര്യങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്..
കൂടുതൽ വിവരങ്ങൾ ബെംഗളൂരു വാർത്ത നിങ്ങളെ സമയാസമയങ്ങളിൽ അറിയിച്ചു കൊണ്ടിരിക്കും …
ഈ മേളയിൽ നിങ്ങളുടെ സ്റ്റാൾ വേണം എന്ന് നിങ്ങളാഗ്രഹിക്കുന്നുണ്ടോ .. ഞങ്ങളുടെ പ്രതിനിധിയെ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക…
+91 9886976755
+91 9686709781