വിവരസാങ്കേതിക രംഗത്ത് നൂതന സാദ്ധ്യതകൾ തുറന്നു കൊണ്ട് ബെംഗളൂരു ടെക്ക് സമ്മിറ്റ് പാലസ് ഗ്രൗണ്ടിൽ തുടരുന്നു.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു: വിവര സാങ്കേതിക മേഘലയിൽ പുതിയ വാതായനങ്ങൾ തുറന്നിടുന്ന ബെംഗളൂരു ടെക്ക് സബ്മിറ്റ് ഇന്നലെ പാലസ് ഗ്രൗണ്ടിൽ ആരംഭിച്ചു.

വിവര സാങ്കേതിക രംഗത്തെ വളർച്ചക്കും പുരോഗതിക്കും കർണാടക സാങ്കേതിക വികസന ബോർഡ് രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പറഞ്ഞു.

സാങ്കേതിക വൈദഗ്ധ്യ വികസനം ലക്ഷ്യംവെച്ചാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഐ.ടി. രംഗത്തെ നിക്ഷേപസമാഹരണം, വ്യവസായ വികസനം, മാനവവിഭവ ശേഷി വികസനം, എന്നിവ ബോർഡിന്റെ ചുമതലയായിരിക്കും.

വായിക്കുക:  പേജാവർ മഠാധിപതി വിശ്വേശ തീർത്ഥ സമാധിയായി;സംസ്ഥാനത്ത് 3 ദിവസത്തെ ദുഃഖാചരണം.

ഇതിലൂടെ ഐ.ടി. രംഗത്ത് കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിൽ മൂന്ന് ദിവസത്തെ ബെംഗളൂരു ടെക് ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്നൊവേഷൻ രംഗത്ത് കൂടുതൽ നേട്ടം കൈവരിക്കുന്നതിനുള്ള നടപടി സർക്കാർ സ്വീകരിക്കും.

ഇന്നൊവേഷൻ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് സർക്കാർ പ്രത്യേക ഇളവുകൾ നൽകും. വ്യാവസാ സൗഹൃദ അന്തരീക്ഷമാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്നും ഇത് പ്രയോജനപ്പെടുത്താൻ നിക്ഷേപകർ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഐ.ടി. രംഗത്തുനിന്ന് 3500-ഓളം പ്രതിനിധികളാണ് ബെംഗളൂരു ടെക് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. വിവര സാങ്കേതിക രംഗത്തെ നേട്ടങ്ങൾ പങ്കുവെക്കുയാണ് ലക്ഷ്യം.

വായിക്കുക:  പിഴത്തുക ഉയർത്തിയത് ഫലം കണ്ടുവോ? നഗരത്തിൽ ഗതാഗത നിയമലംഘനത്തെ തുടർന്നുള്ള കേസുകളുടെ എണ്ണം കുത്തനെ കുറഞ്ഞു.

മൂന്ന് ദിവസത്തെ ഉച്ചകോടിയിൽ 12000-ത്തോളം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. ഉച്ചകോടിയുടെ ഭാഗമായി പ്രത്യേക റോബോട്ടിക് മേളയും സംഘടിപ്പിക്കുന്നുണ്ട്. ഐ.ടി. വകുപ്പിന്റെ ചുമതല വഹിക്കുന്ന അശ്വഥ് നാരായണയാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.

വിവിധ മേഖലകളിൽ റോബോട്ടുകൾക്കുള്ള പങ്കിനെക്കുറിച്ച് വിശദീകരിക്കുന്ന ചർച്ചകളും നടക്കുന്നുണ്ട്. വിവര സാങ്കേതിക രംഗത്ത് രാജ്യത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

Loading...

Related posts