കുതിരാൻ തുരങ്കനിർമാണം; കരാർ കമ്പനിയും ദേശീയപാതാ അതോറിറ്റിയും തമ്മിൽ ഒത്തുകളി!!

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

കേരളത്തിലെ ആദ്യ ആറുവരി ദേശീയപാത പദ്ധതിയായ എൻ.എച്ച്. 544 മണ്ണുത്തി-വടക്കഞ്ചേരി റോഡിന്റെ നിർമാണവും കുതിരാൻ തുരങ്കനിർമാണവും പൂർത്തിയാക്കാത്ത സാഹചര്യത്തിൽ ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ഉടൻ ഇടപെടണമെന്ന് ടി.എൻ. പ്രതാപൻ ലോക്‌സഭയിൽ ആവശ്യപ്പെട്ടു.

വായിക്കുക:  കലിപ്പടക്കി ബ്ലാസ്റ്റേഴ്‌സ്; സ്വന്തം തട്ടകത്തിൽ ഹൈദരാബാദ് എഫ്സിയെ മുട്ടുകുത്തിച്ചത് ഒന്നിനെതിരേ അഞ്ച് ഗോളുകൾക്ക്!!

കരാർ കമ്പനിയും ദേശീയപാതാ അതോറിറ്റിയും ഒത്തുകളിക്കുകയാണെന്ന് ശൂന്യവേളയിൽ പ്രതാപൻ ആരോപിച്ചു. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ മുതൽ മന്ത്രിമാരെ വരെ പലതവണ വിഷയം ധരിപ്പിക്കുകയുണ്ടായി.

പത്തു വർഷമായിട്ടും നിർമാണം പൂർത്തിയായിട്ടില്ല. ഇപ്പോഴത്തെ നിർമാണം ശാസ്ത്രീയമല്ല. മതിയായ പുനരുദ്ധാരണ പ്രവർത്തനങ്ങളില്ല. ഇതുവരെ 244 ജീവനുകൾ പാതയിൽ പൊലിഞ്ഞിട്ടുണ്ടെന്നും പ്രതാപൻ പറഞ്ഞു

Loading...

Related posts