ബി.എം.എം.ആദ്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ സ്പോർട്സ് ഹുഡിന് ജയം.

Loading...

ബെംഗളൂരു : ലോർഡ്‌സ് ഹെൽത്ത്‌ കെയർ പ്രൈവറ്റ് ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ ബാംഗ്ലൂർ മലയാളീ മേറ്റ്സ് നടത്തിയ ഒന്നാമത് സെവൻസ് ഫുട്ബാൾ ടൂർണമെന്റ് നവംബർ 17 ഞായറാഴ്ച സർജപുര സിംബ സ്പോർട്സിൽ വച്ചു നടന്നു.

ലോർഡ്‌സ് ഹെൽത്ത്‌ കെയർ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശ്രീ. ലിയോ ദേവസ്യ മുഖ്യാതിഥി ആയിരുന്നു.

വായിക്കുക:  തൻവീർ സേട്ട് വധശ്രമക്കേസ് എസ്.ഐ.ടി.ക്ക്.

16 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ സ്‌പോർട്ഹുഡ് വിജയികളായി. വൈകീട്ട് നടന്ന ചടങ്ങിൽ വിജയികൾക്ക് ലോർഡ്‌സ് ഹെൽത്ത്‌ കെയർ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ & മാനേജിങ് ഡയറക്ടർ ശ്രീ. ലിയോ ദേവസ്യ സമ്മാനങ്ങൾ വിതരണം ചെയ്തു.

ടൂർണമെന്റ് കൺവീനർ ഋഷികേശ് ശിവദാസൻ നന്ദി പ്രകാശിപ്പിച്ചു..

Loading...

Related posts