അറിയാതെയെങ്കിലും ബസ് ലൈനിൽ കയറിയാൽ 500 രൂപ പിഴയായി കയ്യിൽ നിന്ന് പോകും;ഔട്ടർ റിംങ് യാത്രികർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്..

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു: സിൽക്ക് ബോർഡ് ജംഗ്ഷൻ മുതൽ ബയപ്പനഹള്ളി വരെ ബിഎംടിസി ബസ്സുകൾക്ക് മാത്രമായുള്ള പാതയിൽ മറ്റു വാഹനങ്ങൾ കടന്നു കയറിയാൽ 500 രൂപ പിഴ ഈടാക്കും.

ട്രാഫിക് നിയന്ത്രണം സംബന്ധിച്ച് പോലീസ് വിജ്ഞാപനമിറക്കി.

ബി.ബി.എം.പി, ബി.എം.ടി.സി, ട്രാഫിക് പോലീസ് ഡയറക്ടറേറ്റ് ഓഫ് അർബൻ ലാൻറ് ട്രാൻസ്പോർട്ട് എന്നിവ സംയുക്തമായാണ് നിങ്ങളുടെ ബസ് എന്ന “നിംബസ്” എന്ന ബസ് ലൈൻ ഒരുക്കിയത്.

വായിക്കുക:  'വസ്ത്രം കൊണ്ട് തിരിച്ചറിയുന്നുണ്ടോ'; നഗരത്തിലെ യുവജനങ്ങളുടെ വേറിട്ട പ്രതിഷേധം!

ബസ് ലൈനിൽ പ്രവേശനം ബിഎംടിസി ബസ്സുകൾക്കും ആംബുലൻസിനു ഫയർഫോഴ്സ് വാഹനങ്ങൾക്കു മാത്രം.

സ്വകാര്യ വാഹനങ്ങൾ കടന്നു കയറിയാൽ 500 രൂപ പിഴ ഈടാക്കും ആവർത്തിച്ചാൽ 1000 രൂപ പിഴ അടക്കേണ്ടി വരും.

യാത്ര സുഗമമാക്കാൻ സർവീസ് റോഡുകളിൽ വാഹന നിയന്ത്രണമേർപ്പെടുത്തി. ഇത് സംബന്ധിച്ച് സൂചന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട് .

മാറത്തഹള്ളി – എച്ച്ഡിഎഫ്സി ഹോം ലോൺ ബിൽഡിംഗ്, ഇ സോൺ ക്ലബ് – മാറത്തഹള്ളി പാലം, ഇസോൺ – ജീവിക ആശുപത്രി , മാറത്തഹള്ളി – കാഡുബീസനഹളളി റോഡുകൾ വൺവേ ആക്കിയവയിൽ ഉൾപ്പെടും.

വായിക്കുക:  ആല്‍ഫ സെറീന്‍റെ ഇരട്ട കെട്ടിടങ്ങളും നിലം പതിച്ചു.

350 എസി ബസുകൾ ഉൾപ്പെടെ എണ്ണൂറിലേറെ ബസ്സുകളാണ് ബസ് ലൈനിലൂടെ സർവീസ് നടത്തുക.

ഈ ബസ് ലൈനുകളിലൂടെയുളള ബസ്സുകളിൽ നിംബസ് സ്റ്റിക്കർ പതിച്ച് ഉണ്ടാവും.

പ്രത്യേക പാതയിൽ കടന്നുകയറുന്ന സ്വകാര്യവാഹനങ്ങൾ കണ്ടെത്താൻ ബസ്സുകളിൽ സിസിടിവി ക്യാമറ ഘടിപ്പിച്ചിട്ടുണ്ട്.

Loading...

Related posts