വഴിയിൽ തകരാറിലായ ഓട്ടോറിക്ഷ തള്ളി സഹായിക്കാൻ ശ്രമിച്ച മലയാളിയുടെ വില പിടിച്ച സാധനങ്ങളുമായി ഓട്ടോ ഡ്രൈവർ മുങ്ങി.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : വഴിയിൽ തകരാറിലായ ഓട്ടോറിക്ഷ തള്ളി സഹായിക്കാൻ ശ്രമിച്ച മലയാളി യാത്രക്കാരന്റെ ലാപ്ടോപ്പും പണവുമായി ഓട്ടോ ഡ്രൈവർ മുങ്ങിയതായി പരാതി.

കൊല്ലം പരവൂർ സ്വദേശി മനു ലാലിൻറെ ലാപ്ടോപ്പും 4500 രൂപയും പേഴ്സിൽ  ഉണ്ടായിരുന്ന ഡെബിറ്റ് കാർഡ്, ഡ്രൈവിങ് ലൈസൻസ്, തിരിച്ചറിയൽ രേഖകൾ എന്നിവയാണ് നഷ്ടപ്പെട്ടത്.

സ്വകാര്യ കമ്പനിയിൽ പ്രൊജക്ട് മാനേജർ ആയ മനു ലാൽ അൾസൂർ മെട്രോ സ്റ്റേഷനു സമീപത്ത് നിന്നാണ് താമസസ്ഥലമായ അരീക്കരയിലേക്ക് വെള്ളിയാഴ്ച വൈകീട്ട് ഓട്ടോറിക്ഷ പിടിച്ചത്.

വായിക്കുക:  ബെംഗളൂരു-തൃശ്ശൂർ റൂട്ടിൽ ഇനി വോൾവോ സ്ലീപ്പർ ബസുമായി കർണാടക ആർ.ടി.സി.!

സിഗ്നലിൽ ഓട്ടോറിക്ഷ യന്ത്ര തകരാറിനെത്തുടർന്ന് ഓഫ് ആയി .

ഡ്രൈവർ തള്ളിയെങ്കിലും സ്റ്റാർട്ട് ആവാത്തതിനെ തുടർന്ന് മനു കൂടെ ഇറങ്ങി തള്ളുകയായിരുന്നു.

വണ്ടി സ്റ്റാർട്ട് ആയതോടെ ഡ്രൈവർ ഓട്ടോയുമായി കടന്നുപോവുകയായിരുന്നു.

പിന്നാലെ ഓടിയെങ്കിലും അയാൾ നിർത്താതെ പോയി.

കെ.എം.സി .സി പ്രവർത്തകരുടെ സഹായത്തോടെ പോലീസിൽ പരാതി നൽകിയതോടെ പോലീസെത്തി ബിലെകഹള്ളി ജംഗ്ഷനിലെ ട്രാഫിക് സിസിടിവി പരിശോധിച്ചെങ്കിലും അത്  പ്രവർത്തനരഹിതമായിരുന്നു.

വായിക്കുക:  നഗരത്തിൽ വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം മൊബൈൽ ആപ്പിലൂടെ കണ്ടെത്താം!!

നാലുദിവസം മുൻപ് എലച്ചനഹള്ളിയിൽ മലയാളി ഓട്ടോ യാത്രക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ച് മൊബൈൽഫോണും പണവും തട്ടിയെടുത്തിരുന്നു.

Loading...

Related posts