ജാഗ്രത; നഗരത്തിൽ ഒട്ടോറിക്ഷകളിൽ കറങ്ങി കവർച്ചനടത്തുന്ന സംഘം സജീവം

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു: നഗരത്തിൽ രാത്രിയും പുലർച്ചെയും ഒട്ടോറിക്ഷകളിൽ കറങ്ങി കവർച്ചനടത്തുന്ന സംഘം നഗരത്തിൽ സജീവമാകുകയാണ്. നേരത്തേ ഇത്തരം ഒട്ടേറെ സംഭവങ്ങളാണ് വിവിധ ഭാഗങ്ങളിൽനിന്ന് റിപ്പോർട്ട് ചെയ്തത്.

നാട്ടിൽനിന്നുള്ള സ്വകാര്യബസുകൾ എത്തുന്ന കലാശിപാളയയാണ് കവർച്ചക്കാരുടെ പ്രധാനകേന്ദ്രം. താമസസ്ഥലത്തേക്ക് പോകാൻ ഓട്ടോറിക്ഷ പിടിക്കുന്നവരെയാണ് ഇത്തരക്കാർ ലക്ഷ്യമിടുന്നത്.

വായിക്കുക:  ഉപതെരഞ്ഞെടുപ്പിൽ തൂത്തുവാരി ബി.ജെ.പി;ആകെ തെരഞ്ഞെടുപ്പ് നടന്ന 15 ൽ 12 ഇടത്തും ലീഡ്, 2 ഇടത്ത് കോൺഗ്രസ്, ജെ.ഡി.എസ് ചിത്രത്തിലില്ല.

കുറഞ്ഞതുകയ്ക്ക് വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഇവർ യാത്രക്കാരെ ഒട്ടോറിക്ഷയിൽ കയറ്റുന്നത്. പിന്നീട് വഴിയിൽവെച്ച് കൂട്ടാളികളും കയറും. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പണവും മൊബൈലും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കവരുകയാണ് ചെയ്യുന്നത്.

കഴിഞ്ഞ ദിവസമാണ് ഷെയർ ഓട്ടേറിക്ഷയാണെന്ന വ്യാജേനെ ഓട്ടോറിക്ഷയിൽ മൂന്നംഗസംഘമെത്തി ഒരു മലയാളിയെ കുത്തി പരിക്കേല്പിച്ച് പണവും മൊബൈലും കവർന്നത്.

നഗരത്തിൽ മലയാളി യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച് പണവും മൊബൈലും തട്ടിയെടുത്തു

Loading...

Related posts