ക്രിസ്തുമസ്- ശബരിമല സീസൺ;കേരളത്തിലേക്ക് പ്രത്യേക തീവണ്ടി പരിഗണനയിലെന്ന് റെയിൽവേ.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : ശബരിമല ക്രിസ്മസ് തിരക്ക് പരിഗണിച്ച് ബംഗ്ലൂളൂരുവിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിക്കാൻ നടപടി സ്വീകരിക്കുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ.

ആവശ്യമുന്നയിച്ച് മലയാളി സംഘടനകളുടെ യാത്ര കൂട്ടായ്മ കർണാടക-കേരള ട്രാവലേഴ്സ് ഫോറം കെ കെ ടി എഫ് നിവേദനം സമർപ്പിച്ചു.

ഈ വിഷയത്തിൽ ഉടൻ നടപടി സ്വീകരിക്കാമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ മാനേജർ ഉറപ്പുനൽകിയതായി ആയി കെ കെ ടി എഫ് ജനറൽ കൺവീനർ ആർ മുരളീധർ പറഞ്ഞു.

എറണാകുളം, കോട്ടയം വഴിയുള്ള ട്രെയിനുകൾക്ക് ടിക്കറ്റുകളെല്ലാം വെയിറ്റ് ലിസ്റ്റിൽ ആണെന്നും അതിനാൽ ചെങ്ങന്നൂരിലേക്കോ കൊല്ലത്തേക്കോ സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്നാണ് ആവശ്യം.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: