റാഗിങ്ങിന്റെ പേരിൽ ആവലഹള്ളി ഈസ്റ്റ് പോയിന്റ് കോളേജിൽ മലയാളിയായ മുസ്ലീം വിദ്യാർത്ഥിക്കേൽക്കേണ്ടി വന്നത് ക്രൂര പീഡനം;മർദ്ദനത്തിനും വധ ഭീഷണിക്കും പുറമെ പണവും തട്ടിയെടുത്തു;വിദ്യാർത്ഥി നാട്ടിൽ ചികിൽസയിൽ;പ്രതികളിൽ മലയാളികളും.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു :  സീനിയർ വിദ്യാർഥികളുടെ ക്രൂരമായ റാഗിംഗ് സഹിക്കാനാവാതെ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് മലയാളിയുവാവ്.

ആവലഹള്ളി ഈസ്റ്റ് പോയിൻറ് കോളേജിലെ ബിബിഎ വിദ്യാർഥിയും കൊല്ലം സ്വദേശിയുമായ അൽ അമീൻ അൻസാരി (22) ആണ് വധഭീഷണിയെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയത്.

മലയാളികൾ ഉൾപ്പെടെ 15 പേരാണ് റാഗിംഗ് നടത്തിയത് മർദ്ദനത്തിനും വധഭീഷണിയും പുറമേ ഇവർ പണം തട്ടുകയും ചെയ്തു എന്നാണ് പരാതിയിൽ പറയുന്നത് പോലീസ് കേസെടുത്തു.

വായിക്കുക:  'വസ്ത്രം കൊണ്ട് തിരിച്ചറിയുന്നുണ്ടോ'; നഗരത്തിലെ യുവജനങ്ങളുടെ വേറിട്ട പ്രതിഷേധം!

കോളേജിൽ ചേർന്ന ഓഗസ്റ്റ് 27 മുതൽ പീഡനം തുടങ്ങിയിരുന്നു. അന്ന് വൈകീട്ട് അഞ്ചിന് മുറിയിലെത്തിയപ്പോൾ 15 പേർ ചേർന്നു രാത്രി 10:30 വരെ മുറിയിൽ നിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

തുടർന്ന് 3000 രൂപ തട്ടിയെടുത്തു .

അടുത്ത മാസം ഫോണിൽ വിളിച്ച് ഇവരിൽ ഒരാളുടെ മുറിയിലേക്ക് ചെല്ലാൻ ആവശ്യപ്പെട്ടു.

വിസമ്മതിച്ചപ്പോൾ വലിച്ചിഴച്ചുകൊണ്ടുപോയി പണം നൽകാൻ ആവശ്യപ്പെട്ട് മർദ്ദിക്കുകയും താടിയിൽ പിടിച്ചു വലിക്കുകയും ചെയ്തു.

വീണ്ടും മർദ്ദനം തുടർന്നു രണ്ടു പേർ മരക്കഷണം ഉപയോഗിച്ച് തലക്കടിച്ചു തുടർന്ന് മൂക്കിൽ നിന്ന് ചോര വന്നു.

വായിക്കുക:  ബി.എം.ടി.സി.യും മെട്രോയും സർവീസ് നടത്തുന്നു;നഗരജീവിതം സാധാരണ നിലയിൽ..

രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വീണ്ടും തറയിലേക്ക് ചവിട്ടി വീഴ്ത്തി വലിച്ചിഴച്ചു.

പരാതി നൽകിയാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി .ഭയത്തോടെ നാട്ടിലെത്തിയ അൻസാരിയെ കൊല്ലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിഷയം സംബന്ധിച്ച് കോളേജിനോട് വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.

ഇതേ കോളേജിൽ നഴ്സിങ് കോഴ്സിന് പഠിക്കുന്ന രാഹിൽ, അമീർ, മുബാസിൽ, മുസ്തഫ ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് കേസ്

Loading...

Related posts