അയോഗ്യതയിൽ നിന്ന് യോഗ്യതയിലേക്ക്…13 പേര്‍ക്ക് ബിജെപി ടിക്കറ്റ്!

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു: സംസ്ഥാനത്ത് സ്പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍ അയോഗ്യരാക്കിയ വിമത എംഎല്‍എമാര്‍ BJPയില്‍ ചേര്‍ന്നു. പാര്‍ട്ടിയില്‍ ചേര്‍ന്നതിന് പിന്നാലെ സ്ഥാനാര്‍ഥിത്വവും നേടി!!

നിയമസഭ സ്പീക്കര്‍ അയോഗ്യരാക്കിയ 16 വിമത കോണ്‍ഗ്രസ്, ജെ.ഡി.എസ് എംഎല്‍എമാരാണ് BJPയില്‍ ചേര്‍ന്നത്‌. എന്നാല്‍ ഒപ്പം രാജിവെച്ച കോണ്‍ഗ്രസ് വിമതന്‍ റോഷന്‍ ബെയ്ഗ് BJPയില്‍ ചേര്‍ന്നിട്ടില്ല. ഐ.എം.എ പൊന്‍സി അഴിമതിയില്‍ അന്വേഷണം നേരിടുന്നതിലാണ് റോഷന്‍ ബെയ്ഗ് ഇപ്പോള്‍ BJPയില്‍ ചേരാത്തതെന്നാണ് റിപ്പോര്‍ട്ട്.

വായിക്കുക:  നഗരത്തിൽ പൊതുസ്ഥലം വൃത്തികേടാക്കുന്നവര്‍ക്ക് പിടിവീഴും; പിഴയോടൊപ്പം ഇനി ഇതുകൂടി ചെയ്യേണ്ടി വരും!

മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ, BJP സംസ്ഥാന അദ്ധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍, ദേശീയ സെക്രട്ടറി പി മുരളീധര്‍ റാവു എന്നിവര്‍ ചേര്‍ന്നാണ് വിമതര്‍ക്ക് അംഗത്വം നല്‍കിയത്.

ഇവര്‍ക്ക് വരാനിരിക്കുന്ന നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. ഡിസംബര്‍ 5ന് നടക്കുന്ന 15 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പില്‍ ഇവര്‍ BJP സ്ഥാനാര്‍ഥികളാവും. ഇതില്‍ 13 പേരെ ഇതിനോടകം പാര്‍ട്ടി സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചു.

Loading...

Related posts