ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന് പിന്നാലെ ചന്ദ്രയാന്‍ മൂന്ന് പദ്ധതിയുമായി ഇസ്രൊ രംഗത്ത്!!

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു: ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന് പിന്നാലെ ചന്ദ്രയാന്‍ മൂന്ന് പദ്ധതിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇസ്രൊ. 2020 നവംബറിനുള്ളില്‍ ചന്ദ്രയാന്‍ മൂന്ന് വിക്ഷേപിക്കാന്‍ ഇസ്രൊ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനായി ഐഎസ്ആര്‍ഒ മൂന്ന് സബ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ ദൗത്യത്തില്‍ ലാന്‍ഡറും റോവറും മാത്രമാണ് ഉണ്ടാകുകയെന്നാണ് സൂചന.

ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ സോഫ്റ്റ് ലാന്‍ഡിംഗ് ശ്രമം പരാജയപ്പെട്ടതോടെ രാജ്യം ഏറെ നിരാശയിലായി. വളരെയധികം ആത്മവിശ്വാസത്തോടെ ആയിരുന്നു ഇസ്രൊ ഈ ദൗത്യം ഏറ്റെടുത്തിരുന്നത്.

വായിക്കുക:  റാലിയിൽ വർഗീയപ്രസ്താവന നടത്തിയ ബി.ജെ.പി. എം.എൽ.എ.യുടെ പേരിൽ കേസെടുത്തു

എന്നാലും ചന്ദ്രയാന്‍ രണ്ട് ദൗത്യം 95 ശതമാനവും വിജയിച്ചു എന്ന നിലപാട് തന്നെയാണ് ഇപ്പോഴും ഇസ്രൊയ്ക്ക് ഉള്ളത്. മാത്രമല്ല ഇന്ത്യക്കാര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ ഇസ്രോ പുറത്ത് വിട്ടിരിക്കുന്നത്.

ചൊവ്വാഴ്ച ചേര്‍ന്ന ഓവര്‍വ്യു കമ്മിറ്റി ചന്ദ്രയാന്‍ മൂന്നിന്റെ ടെക്‌നിക്കല്‍ കോണ്‍ഫിഗറേഷന്‍ സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുത്തെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇസ്രൊയുടെ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും തന്നെ വന്നിട്ടില്ല.

വായിക്കുക:  അംബരചുംബിയായ മരടിലെ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ ഫ്ളാറ്റ് നിലംപതിച്ചു

ചന്ദ്രയാന്‍ രണ്ട് വിക്രം ലാന്‍ഡറിന് എന്ത് പറ്റിയെന്ന കാര്യത്തിലും ഇത് വരെ ഇസ്രൊയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക വിശദീകരണങ്ങളൊന്നും വന്നിട്ടില്ല. പരാജയ പഠന സമിതി റിപ്പോര്‍ട്ടിനെക്കുറിച്ചും ഇത് വരെ പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടില്ല. ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്റര്‍ ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്.

Loading...

Related posts