കർണാടക പ്രീമിയർ ലീഗിലെ ഒത്തുകളി: രണ്ട് താരങ്ങൾ കൂടി അറസ്റ്റിൽ

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു: ബെല്ലാരി ടസ്കേഴ്സിന്റെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സി.എം ഗൗതം, സഹതാരം അബ്റാർ ഗാസി എന്നിവരാണ് പിടിയിലായത്. കർണാടക സെൻട്രൽ ക്രൈംബ്രാഞ്ച് സംഘം ഇരുവരേയും അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ രണ്ട് സീസണിൽ കെ.പി.എല്ലിൽ നടന്ന ഒത്തുകളി അന്വേഷിക്കുന്നത് സെൻട്രൽ ക്രൈംബ്രാഞ്ച് സംഘമാണ്.

നേരത്തെ ബെംഗളൂരു ബ്ലാസ്റ്റേഴ്സ് ബൗളിങ് കോച്ച് വിനു പ്രസാദ്, ബാറ്റ്സ്മാൻമാരായ വിശ്വനാഥ്, നിഷാന്ത് സിങ് ശെഖാവത് എന്നിവരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഗൗതമും ഗാസിയും കുരുങ്ങിയത്. 2019-ൽ നടന്ന കെ.എപി.എല്ലിൽ ബെല്ലാരി ടസ്കേഴ്സും ഹുബ്ബാളിയും തമ്മിലുള്ള ഫൈനലിനിടെ ഇരുവരും ഒത്തുകളിച്ചെന്നാണ് കേസ്.

20 ലക്ഷം രൂപ വാങ്ങി ഇരുവരും ഇന്നിങ്സ് വേഗത കുറച്ച് കളിച്ചുവെന്നാണ് ആരോപണം. ലീഗിൽ ബെംഗളൂരു ടീമിനെതിരേയും ഇരുവരും ഒത്തുകളിച്ചെന്നും ആരോപണമുണ്ട്. നേരത്തെ കർണാടകയുടെ രഞ്ജി ടീം താരമായിരുന്നു ഗൗതമും ഗാസിയും.

നിലവിൽ ഗൗതം ഗോവയ്ക്ക് വേണ്ടിയും ഗാസി മിസോറാമിന് വേണ്ടിയുമാണ് കളിക്കുന്നത്. ഗൗതം ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനും ഡൽഹി ഡെയർ ഡെവിൾസിനും കളിച്ച താരമാണ്.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: