കേരള ആർ.ടി.സിക്ക് വേണ്ടെങ്കിൽ വേണ്ട, പക്ഷേ കർണാടക ആർ.ടി.സിക്ക് ബെംഗളൂരു മലയാളികളെ വേണം;നാട്ടിലേക്ക് കൂടുതൽ സ്പെഷൽ സർവ്വീസുകൾ പ്രഖ്യാപിച്ച് കർണാടക ആർ.ടി.സി.

ബെംഗളൂരു : കേരള ആർ.ടി.സി എ സി ബസുകൾ വെട്ടിക്കുറച്ച സാഹചര്യത്തിൽ തിരക്കേറിയ ദിവസങ്ങളിൽ ബംഗളൂരുവിൽ നിന്ന് കൂടുതൽ സ്പെഷ്യൽ സർവീസുകളുമായി കർണാടക ആർടിസി.

നാളെക്കായി 12 സ്പെഷ്യൽ സർവീസുകൾ ആണ് ഇന്നലെവരെ പ്രഖ്യാപിച്ചത് .

പാലക്കാട് (2), തൃശൂർ (3), കോട്ടയം (രണ്ട്), എറണാകുളം (4) ,കോട്ടയം (2) മൈസൂർ വഴി കോഴിക്കോട് ഒന്ന് എന്നിവിടങ്ങളിലേക്കാണ് അധിക സർവീസുകൾ.

വായിക്കുക:  കടുവ ഇതുവരെ കടിച്ചു കൊന്നത് 2 ഗ്രാമീണരെ;നരഭോജിയെപ്പിടിക്കാന്‍ കെണിയൊരുക്കി വനം വകുപ്പ്.

വാടക സ്കാനിയസർവീസ് നിർത്തി വെച്ചിരിക്കുന്ന കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിൽ കേരള ആർടിസി പകരം ഡീലക്സ് ബസ്സുകൾ ഏർപ്പെടുത്തിയിരുന്നു

മുഴുവൻ ടിക്കറ്റുകളും വിട്ടു പോയിട്ടുണ്ട് ഇതുവരെ സ്പെഷ്യൽ അനുവദിച്ചിട്ടില്ല. കേരള ആർ ടി സി യുടെ ഉദാസീന നിലപാടുകൾ ദീർഘ ദൂര സ്വകാര്യബസ്സുകൾക്ക് നേട്ടം ആകുന്നുണ്ട്

Slider
Loading...

Related posts