മാനേജ്മെന്റ് സമ്മർദ്ദം ചെലുത്തിയാലും രാജിവക്കരുത്;അവശ്യമെങ്കിൽ തങ്ങളുടെ ഹെൽപ് ലൈൻ നമ്പറിൽ വിളിക്കുക;ജോലി നഷ്ടപ്പെടാൻ പോകുന്നവർക്ക് കൈത്താങ്ങായി ഐ.ടി.യൂണിയൻ.

ബെംഗളൂരു : പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസ്, കോഗ്നിസെന്റ് എന്നിവയുടെ ചെലവുചുരുക്കൽ ഭാഗമായി ആയിരക്കണക്കിനു ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ തൊഴിലാളിസംഘടനകൾ.

കമ്പനി സമ്മർദ്ദത്തിന് വഴങ്ങി രാജി വെക്കരുത് എന്ന് യൂണിയൻ ജീവനക്കാരോട് ആഹ്വാനം ചെയ്തു.

ഹെൽപ്പ് ലൈൻ നമ്പർ തുറന്നു.

കമ്പനികളുടെ നീക്കത്തെ കൂട്ടത്തോടെ പ്രതിരോധിക്കും ഇന്ത്യൻ കമ്പനിയായ ഇൻഫോസിസ് 10,000 യുഎസ് കമ്പനിയായ കോഗ്നിസെന്റ്

7000 പേരെയും പിരിച്ചു വിടും എന്നാണ് റിപ്പോർട്ട്.

ഐടി കമ്പനികളുടേത് നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ നീക്കമാണെന്നും ഐടി മേഖലയിലെ ആദ്യ തൊഴിലാളി യൂണിയനുകളിൽ ഒന്നായ കർണാടക സ്റ്റേറ്റ് ഐടി / ഐഎസ് എംപ്ലോയീസ് യൂണിയൻ (കെ ഐ ടി യു) ആരോപിച്ചു.

വായിക്കുക:  പീനിയയിൽ ഓൺലൈൻ ട്രെയിൻടിക്കറ്റ് തട്ടിപ്പ് കേന്ദ്രം; 12 ലക്ഷത്തിന്റെ ടിക്കറ്റുകൾ പിടിച്ചെടുത്തു

നൂറിലധികം ജീവനക്കാരുള്ള കമ്പനികൾക്ക് കൂട്ടപ്പിരിച്ചുവിടൽ നടത്തണമെങ്കിൽ തൊഴിൽ വകുപ്പിൻറെ അനുമതി വേണമെന്നാണ് നിയമം.

ജീവനക്കാർ സ്വമേധയാ പിരിഞ്ഞു പോകുന്നു എന്നാണ് കമ്പനികളുടെ വാദം. എങ്കിലും ഇവരെ നിർബന്ധ പൂർവ്വമാണ് രാജിവെപ്പിക്കുന്നത് ഇത് നിയമവിരുദ്ധമാണ്.

അതിനാൽ ജോലി വിടാൻ കമ്പനി ആവശ്യപ്പെട്ടാൽ ജീവനക്കാർ വഴങ്ങരുത്.

പ്രശ്നത്തിൽ സംസ്ഥാന സർക്കാർ ഇടപെടുകയും നിയമവിരുദ്ധമായി ജീവനക്കാരെ പറഞ്ഞുവിടുന്നത് കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കുകയും വേണം.

ജോലി വിടാൻ കമ്പനികളിൽനിന്ന് സമ്മർദ്ദം നേരിടുന്നവർക്ക് 9605731771 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ പറഞ്ഞു.

വായിക്കുക:  നഗരം കാത്തിരുന്ന സ്വപ്ന പദ്ധതിക്ക് റെയിൽവേ ബോർഡിന്റെ അനുമതി;സബർബൻ റയിൽ പദ്ധതി പുതിയ ട്രാക്കിൽ.

നിയമവിരുദ്ധമായ കൂട്ടപ്പിരിച്ചുവിടൽ അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ട് കെ ഐ ടി യുയ പ്രതിനിധികൾ ഇന്ന് ലേബർ ഓഫീസറുമായി കൂടിക്കാഴ്ച നടത്തും.

ഇതു സംബന്ധിച്ച് ഇന്നലെ നൽകിയ പരാതിയോട് വകുപ്പ് അനുകൂലമായാണ് പ്രതികരിച്ചത്.

ഒരു ഐ.ടി.കമ്പനിയിലെ ജീവനക്കാരെ ബാംഗ്ലൂരിൽ നിന്നും ഡെറാഡൂണിലേക്ക് കൂട്ട സ്ഥലംമാറ്റം നടത്തിയത് സംഘടനയുടെ ഇടപെടലിനെ തുടർന്ന് റദ്ദാക്കിയിരുന്നു.

Slider
Loading...

Related posts