ആറാം ദിവസവും സമരം തുടർന്ന് ജൂനിയർ ഡോക്ടർമാർ;കുറ്റവാളികളെ അറസ്റ്റ് ചെയ്യാതെ പിൻമാറില്ല; സിറ്റി പോലീസ് കമ്മീഷണറുമായുള്ള ചർച്ച പരാജയം.

ബെംഗളൂരു : ബാംഗ്ലൂർ മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് സെന്ററിലെ ജൂനിയർ ഡോക്ടർമാരുടെ സമരം ആറാം ദിവസവും തുടരുന്നു.

കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ഭാസ്ക്കർ റാവു സമരപ്പന്തലിലെത്തി ഉറപ്പ് നൽകിയെങ്കിലും കന്നഡ രക്ഷണ വേദിക പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നതുവരെ സമരത്തിൽനിന്ന് പിന്മാറില്ലെന്ന് ഡോക്ടർമാർ പ്രഖ്യാപിച്ചു.

ഡോക്ടർമാരുടെ കുടുംബാംഗങ്ങളും കഴിഞ്ഞദിവസം സമരത്തിന് പിന്തുണയുമായി എത്തി.

വായിക്കുക:  കഴിച്ച ഭക്ഷണത്തിന് പണം ചോദിച്ചു;തട്ടുകട ഉടമയുടെയും ജീവനക്കാരന്റെയും മുഖത്ത് തിളച്ച എണ്ണ ഒഴിച്ചു.

അക്രമണം നടന്ന മിന്റോ കണ്ണാശുപത്രി ,വിക്ടോറിയ ,വാണി വിലാസ് ആശുപത്രികളിലെ ഒപി വിഭാഗത്തിലെ പ്രവർത്തനം തുടർച്ചയായി തടസ്സപ്പെട്ടത് സാധാരണക്കാരായ രോഗികളെയാണ് വലക്കുന്നത്.

സ്വകാര്യാശുപത്രിയിൽ തിരക്ക് കൂടിയിട്ടുണ്ട്.

സമരത്തിന് ഐഎംഎ കർണാടക ഘടകം പിന്തുണ നൽകിയിട്ടുണ്ട്, ഇന്നും തൽസ്ഥിതി തുടർന്നാൽ നാളെ സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആശുപത്രികളിലെ ഒ.പി.വിഭാഗം നിർത്തിവക്കുമെന്ന് ഐ.എം.എ ഭീഷണി മുഴക്കിയിട്ടുണ്ട്.

Slider
Loading...

Related posts