രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളും മിത്രങ്ങളുമില്ലെന്ന് ദേവഗൗഡ!

ബെംഗളൂരു: സംസ്ഥാനത്തെ ബി.ജെ.പി. സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കില്ലെന്ന പരാമർശത്തിനുപിന്നാലെ, രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളും മിത്രങ്ങളുമില്ലെന്നും ജനതാദൾ-എസ് (ജെ.ഡി.എസ്.) ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ. മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയും മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയും തനിക്ക് ശത്രുക്കളല്ലെന്ന് ദേവഗൗഡ വ്യക്തമാക്കി.

സർക്കാരിന് പിന്തുണയറിയിച്ച് എച്ച്.ഡി. ദേവഗൗഡ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയെ ഫോണിൽ ബന്ധപ്പെട്ടുവെന്ന റിപ്പോർട്ടുണ്ടായിരുന്നു. ഇരുനേതാക്കളും ഇത് നിഷേധിച്ചിട്ടുണ്ട്. കോൺഗ്രസുമായും ബി.ജെ.പി.യുമായും സഖ്യമുണ്ടാക്കിയതിന്റെ ദുരനുഭവം പാർട്ടിക്കുണ്ടെന്നും ഇരുകക്ഷികളുമായും സഖ്യത്തിനില്ലെന്നും ദേവഗൗഡ പറഞ്ഞു.

വായിക്കുക:  ക്രിസ്തുമസ്- ശബരിമല സീസൺ;കേരളത്തിലേക്ക് പ്രത്യേക തീവണ്ടി പരിഗണനയിലെന്ന് റെയിൽവേ.

ജെ.ഡി.എസ്. പ്രവർത്തകർക്കുനേരെ പോലീസ് നടത്തുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ വീടിനുമുന്നിൽ നവംബർ 15-ന് ധർണനടത്തുമെന്നും ദേവഗൗഡ പറഞ്ഞു. അതേസമയം, ബി.ജെ.പി. അനുകൂലപരാമർശം നടത്തിയ ജെ.ഡി.എസ്. നേതാക്കളെ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ രൂക്ഷമായി വിമർശിച്ചു.

ബി.ജെ.പി.യുമായി ജെ.ഡി.എസ്. ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും മുൻമുഖ്യമന്ത്രി എച്ച.ഡി. കുമാരസ്വാമിയുടെയും ദേവഗൗഡയുടെയും പരാമർശങ്ങൾ ഇതിനു തെളിവാണെന്നും സിദ്ധരാമയ്യ ആരോപിച്ചു.

ബി.ജെ.പി.യെ പിന്തുണയ്ക്കുന്നതോടെ ജെ.ഡി.എസിന്റെ മുഖം വ്യക്തമാകുമെന്നും സിദ്ധരാമയ്യ പറഞ്ഞു. പാർട്ടി എം.എൽ.എ.മാർ ബി.ജെ.പി.യിലേക്ക് ചേക്കേറുമെന്ന് ഭയമുള്ളതിനാലാണ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കില്ലെന്ന് കുമാരസ്വാമി പറയുന്നത് -സിദ്ധരാമയ്യ ആരോപിച്ചു.

വായിക്കുക:  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണം ഹിറ്റ്ലറിന് സമാനമെന്ന് സിദ്ധരാമയ്യ

കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യസർക്കാരിന്റെ പതനത്തിനുകാരണം മുഖ്യമന്ത്രിയാകാനുള്ള ചിലരുടെ അത്യാഗ്രഹമാണെന്ന് കുമാരസ്വാമിയും തിരിച്ചടിച്ചു.

 

Slider
Loading...

Related posts