കന്നഡ അറിയില്ല; തമിഴ് യുവതിക്ക് ടാക്സി ഡ്രൈവറുടെ മർദ്ദനം!!

ബെംഗളൂരു: നഗരത്തിൽ ടാക്സിഡ്രൈവർ ശല്യപ്പെടുത്തിയെന്നും തമിഴിൽ പ്രതികരിച്ചപ്പോൾ മർദിച്ചെന്നും തമിഴ്‌നാട് സ്വദേശിനിയുടെ പരാതി.

ഏതാനും മാസങ്ങൾക്കുമുമ്പ് നഗരത്തിലെത്തിയ സജിനി രമേഷ്(25) ആണ് പോലീസിൽ പരാതി നൽകിയത്. കന്നഡ അറിയില്ലെങ്കിൽ ബെംഗളൂരുവിൽ താമസിക്കരുതെന്ന് അക്രമി വിരട്ടിയതായും പരാതിയിൽ പറയുന്നു. ഡൊംളൂരുവിൽ താമസിക്കുന്ന യുവതി നവംബർ മൂന്നിന് ഇന്ദിരാനഗറിൽനിന്ന് കോറമംഗലയിലേക്ക് സുഹൃത്തിനൊപ്പം സ്വന്തംകാറിൽ പോകുമ്പോഴായിരുന്നു സംഭവം.

യാത്ര പുറപ്പെട്ടപ്പോൾ മുതൽ ടാക്സിഡ്രൈവർ പിന്തുടർന്നെന്നും കോറമംഗല 100 ഫീറ്റ് റോഡിൽ എഫ്.ബി.ബി. മാളിന് സമീപമെത്തിയപ്പോൾ മർദിച്ചുവെന്നും പരാതിയിൽ പറയുന്നു. ടാക്സി കടത്തിവിടാൻ കാർ നിർത്തിയപ്പോഴായിരുന്നു മർദനം.

വായിക്കുക:  കെ.എസ്.ആർ.ടി.സിക്ക് പുതിയ കസ്റ്റമർ സപ്പോർട്ട് നമ്പർ!

ആദ്യം ടാക്സിഡ്രൈവർ വണ്ടിനിർത്തി കല്ലെടുത്ത് യുവതിയുടെ കാറിന് എറിഞ്ഞു. ഇതിനെതിരേ തമിഴിൽ പ്രതികരിച്ചപ്പോളാണ് അടിച്ചത്. ബഹളംവെച്ചപ്പോൾ വീണ്ടും കല്ലെടുത്ത് എറിഞ്ഞുവെന്നും കന്നഡ അറിയില്ലെങ്കിൽ ബെംഗളൂരുവിൽ താമസിക്കരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.

സുഹൃത്ത് പോലീസ് കൺട്രോൾ റൂമിലേക്ക് വിളിക്കാൻ ശ്രമിച്ചപ്പോൾ ഡ്രൈവർ രക്ഷപ്പെട്ടു. മദ്ദൂർ സ്വദേശിയായ ടാക്സിഡ്രൈവർ കാറിന്റെ ഉടമയല്ലെന്നും ഇയാൾക്കായി തിരച്ചിൽ നടത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

Slider
Loading...

Related posts