ബെംഗളൂരു മലയാളികളുടെ അഭിമാനമായ പ്രശസ്ത നർത്തകി ശ്രീദേവി ഉണ്ണിക്ക് ദൂരദർശന്റെ “ചന്ദന”പുരസ്കാരം.

ബെംഗളൂരു :  മലയാളി നർത്തകിയും ചലച്ചിത്ര നടിയുമായ ശ്രീദേവി ഉണ്ണി ഉൾപ്പെടെ ഒൻപത് പേർക്ക് ദൂരദർശൻ ചന്ദന അവാർഡ്

നൃത്തവിഭാഗത്തിലാണ് ശ്രീദേവി ഉണ്ണിക്ക് അംഗീകാരം ലഭിച്ചത്.

ഡോക്ടർ ജി എൻ നാഗമണി ശ്രീനാഥ് ( സംഗീതം), ഹനുമന്തപ്പ ഭീമപ്പ (കൃഷി ),  സാംബശിവ ദലായി (നാടകം), ശശികല സിന്ദഗി (സഹിത്യം ) ,എസ് നരസിംഹമൂർത്തി (ടെലിവിഷൻ) ,എസ് സാബിയ (കായികം) ശിവപ്പ കുബേര (വിദ്യാഭ്യാാസം), പരാവ ലാാച്ചപ്പലംബാനി ( പാരമ്പര്യ കല) എന്നിവർക്കാണ് അവാർഡ്.

വായിക്കുക:  ടിപ്പുജയന്തി ആഘോഷത്തിന് അനുമതി നിഷേധിച്ചു; പ്രതിഷേധവുമായി കോൺഗ്രസ്

ജെ.സി. റോഡിലെ രവീന്ദ്ര കലാക്ഷേത്രയിൽ 9 ഇന്ന് വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങിൽ ഗവർണർ  അവാർഡുകൾ വിതരണം ചെയ്യും.

നഗരത്തിൽ നൃത്തവിദ്യാലയം നടത്തുന്ന ശ്രീമതി ശ്രീദേവി ഉണ്ണി നിരവധി മലയാള ചലച്ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട് .

അകാലത്തിൽ പൊലിഞ്ഞുപോയ ദേശീയ അവാർഡ് ജേതാവും അഭിനേത്രിയും നർത്തകിയുമായിരുന്ന മോനിഷ ഉണ്ണിയുടെ മാതാവാണ് ശ്രീദേവി ഉണ്ണി.

Slider
Loading...

Related posts