ഇനി യെദ്യൂരപ്പയുടെ വീഡിയോ എടുക്കാമെന്ന് വിചാരിക്കേണ്ട; മൊബൈൽ ഫോണിന് നിരോധനം

ബെംഗളൂരു: കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാരെ രാജിവെപ്പിച്ചതിന് പിന്നില്‍ താനാണെന്ന പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായതിന് പിന്നാലെ സന്ദര്‍ശകര്‍ മൊബൈല്‍ ഫോണ്‍ കൊണ്ടു വരുന്നത് നിരോധിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ.

ഔദ്യോഗിക വസതിയിലും ഓഫീസിലും സന്ദര്‍ശകര്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുതെന്നാണ് പുതിയ നിര്‍ദ്ദേശം. ഇനി ഫോണ്‍, സുരക്ഷാ ജീവനക്കാരെ ഏല്‍പ്പിച്ചതിന് ശേഷം മാത്രമേ മുഖ്യമന്ത്രിയെ കാണാവൂ. സന്ദര്‍ശകര്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുതെന്ന് നിര്‍ദ്ദേശിച്ചതിനു പുറമേ, ഓഫീസിലും വീട്ടിലും ജാമറുകള്‍ സ്ഥാപിക്കാനും യെദ്യൂരപ്പ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട് .

വായിക്കുക:  പാരപ്പന അഗ്രഹാര ജയിലിൽ നിന്ന് വൻ ആയുധശേഖരം പിടിച്ചു;കൂടെ ലഹരി വസ്തുക്കളും.

സംസ്ഥാനത്ത് ഓപ്പറേഷന്‍ താമര നടത്തിയെന്ന് യെദിയൂരപ്പ സമ്മതിക്കുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ യെദിയൂരപ്പ സംസാരിക്കുന്നതിനിടെ ചിത്രീകരിച്ചത് എന്ന് കരുതുന്ന വീഡിയോ ആണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചത്.

വായിക്കുക:  സില്‍ക്ക് ബോര്‍ഡിലെ ഗതാഗതക്കുരുക്ക് ഇനി സ്വപ്നങ്ങളില്‍ മാത്രം;നവംബര്‍ 1 മുതല്‍ ഔട്ടെര്‍ റിംഗ് റോഡില്‍ ബി.ആര്‍.ടി.എസ് നിലവില്‍ വരും.

ബിജെപി കേന്ദ്രനേതൃത്വത്തിന്റെ അറിവോടെ കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാരെ സ്വാധീനിക്കുകയായിരുന്നെന്ന് യെദിയൂരപ്പ പറയുന്നതാണ് വീഡിയോയിലുള്ളത്.

Slider
Loading...

Related posts